തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ഓഗസ്റ്റ് 24) ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദപാത്തി രൂപപ്പെട്ടു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിന് സമീപം ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുണ്ട്. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെയെല്ലാം ഫലമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ന് (ഓഗസ്റ്റ് 24) മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. അതേസമയം നാളെ (ഓഗസ്റ്റ് 25) കണ്ണൂരും കാസര്‍കോടുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
Also Read: കേരളത്തില്‍ 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ; രണ്ടിടങ്ങളില്‍ നാളെ യെല്ലോ അലര്‍ട്ട്