ETV Bharat / state

ഇടുക്കിയില്‍ പെരുമഴ, മലവെള്ളപ്പാച്ചിലില്‍ ഒറ്റപ്പെട്ട് കക്കാട്ടുകടയിലെ കുടുംബങ്ങൾ - Rain Issue In Idukki

author img

By ETV Bharat Kerala Team

Published : Jun 28, 2024, 7:23 AM IST

Updated : Jun 28, 2024, 8:45 AM IST

ശക്തമായ മഴയിൽ കാഞ്ചിയാറിലെ ജലനിരപ്പ് ഉയർന്നതോടെ റോഡിന്‍റെ ഒരു വശം ഇടിഞ്ഞു. ബദൽ യാത്രാമാർഗം ഒരുക്കാനുള്ള നടപടികൾ ആരംഭിച്ച് പ്രദേശവാസികൾ.

RAIN ALERT  RAIN IDUKKI  ഇടുക്കി മഴ  മഴക്കെടുതി ഇടുക്കി
RAIN ISSUE IN IDUKKI (ETV Bharat)

മലവെള്ളപ്പാച്ചിലില്‍ റോഡ് ഇടിഞ്ഞു (ETV Bharat)

ഇടുക്കി: ശക്തമായ മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ആകെയുള്ള സഞ്ചാരമാർഗം തടസപ്പെട്ട് പ്രതിസന്ധിയിലായിരിക്കുകയാണ് കാഞ്ചിയാർ കക്കാട്ടുകടയിലെ കുടുംബങ്ങൾ. കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ ഉൾപ്പെട്ട പതിയിൽ പടി വാലുമ്മേൽപ്പടി റോഡിന്‍റെ ഒരു വശമാണ് ഇടിഞ്ഞ് പോയത്. ഇതോടെ പ്രദേശത്തെ നൂറോളം കുടുംബങ്ങൾക്ക് യാത്രാമാർഗം തടസപ്പെട്ടു.

കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ യാത്ര മാർഗത്തിന് ബദൽ സംവിധാനം ഒരുക്കാനുള്ള നടപടികളും തുടങ്ങി. റോഡിന്‍റെ ഒരു വശത്ത് കൂടെ ആറ് കടന്നു പോകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതോടെ റോഡിന്‍റെ ഒരു വശം ഇടിയുകയായിരുന്നു. നിലവിൽ ഓരോ മണിക്കൂറിലും റോഡ് ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇതോടെ പ്രദേശത്തെ നൂറോളം കുടുംബങ്ങൾക്ക് യാത്രാമാർഗം തടസപ്പെട്ടു.

മുമ്പ് ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ ഈ ആറിന് കുറുകെ ഒരു പാലം ഉണ്ടായിരുന്നു. ഈ പാലം പുതുക്കിപ്പണിയുന്ന പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഇതിന് സമാന്തരമായി താൽക്കാലികമായി നാട്ടുകാർ ഒരു പാലം നിർമ്മിച്ചെങ്കിലും ശക്തമായ മഴവെള്ളപ്പാച്ചിൽ ഇതും ഒഴുകിപ്പോയെന്ന് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.

ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വില്ലേജ് ഓഫിസ് അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശവാസികൾക്ക് ബദൽ യാത്രാമാർഗം ഒരുക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചതായി കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ് കുഴിക്കാട്ടും പറഞ്ഞു.

സമീപത്ത് മറ്റൊരു റോഡുമായി ബന്ധിപ്പിക്കുന്ന സമാന്തര പാത ഉണ്ട്. എന്നാലത് പൂർണമായും ഗതാഗത യോഗ്യമല്ല അടിയന്തര പ്രാധാന്യം നൽകി ആ റോഡ് ഗതാഗത യോഗ്യമാക്കാനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു.

ALSO READ : ആലപ്പുഴയിൽ കനത്ത മഴ: കുട്ടനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

Last Updated : Jun 28, 2024, 8:45 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.