ETV Bharat / state

പുഴകൾ കരകവിഞ്ഞു, വീടുകളിൽ വെള്ളം കയറി; കണ്ണൂരിൽ പ്രളയ സമാനസാഹചര്യം - Heavy Rain In Kannur - HEAVY RAIN IN KANNUR

കണ്ണൂരിൽ മഴയ്‌ക്ക് ശമനമില്ല. മിക്ക സ്ഥലങ്ങളിലും വെള്ളം കയറി. ജില്ലയിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

പ്രളയഭീതിയിൽ കണ്ണൂർ  RAIN ALERT IN KANNUR  കണ്ണൂരിൽ വീടുകളിൽ വെള്ളം കയറി  RAIN DISASTER IN KANNUR
Representational Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 19, 2024, 10:16 AM IST

കണ്ണൂർ : വ്യാഴാഴ്‌ച രാത്രിയിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും ഇന്ന് (ജൂലൈ 19) രാവിലെയോടെ വീണ്ടും അന്തരീക്ഷം മാറി. ജില്ലയിൽ മഴ വീണ്ടും കനക്കുന്ന സാഹചര്യമാണ് നിലവിൽ. ഇടവേളയില്ലാതെ പെയ്യുന്ന മഴയെത്തുടർന്ന് കണ്ണൂരിൽ പലയിടത്തും പ്രളയ സമാനസാഹചര്യമാണ്.

കനത്ത മഴയിൽ നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടു. എളയാവൂർ മേഖലയിൽ വെള്ളക്കെട്ടിന്‍റെ ദുരിതം രൂക്ഷം. 2018 ലെ പ്രളയത്തിന്‍റെ ആവർത്തനമാണോ എന്ന ആശങ്കയുണർത്തുന്ന പേമാരിയാണ് ബുധനാഴ്‌ച രാത്രി മുതൽ പെയ്‌തത്. വെള്ളം കയറി ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നിന്ന് ഡിങ്കിയുടെ സഹായത്തോടെയാണ് ആളുകളെ ഒഴിപ്പിക്കുന്നത്. നിരവധി റോഡുകളിൽ വെള്ളം നിറഞ്ഞ് പുഴ സമാനമായി.

കഴിഞ്ഞ ദിവസം മാതമംഗലത്തിനടുത്ത പെരുവാമ്പയിലെ പുഴയിൽ കാണാതായ കോടൂർ മാധവിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ പറഞ്ഞു. അയൽവീട്ടിലേക്ക് പോയ ഇവർ മടങ്ങിവരാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വീടിന് സമീപത്തുള്ള പറമ്പിൽനിന്ന് കുടയും ചെരിപ്പും കിട്ടിയത്. ഇതിനടുത്താണ് പെരുവാമ്പപ്പുഴ. അഗ്നിരക്ഷാസേനയും മുങ്ങൽവിദഗ്‌ധരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടത്താനായില്ല.

കണ്ണൂർ മേഖലയിലെ എളയാവൂർ, താഴെചൊവ്വ, മണൽ, വളപട്ടണം, പള്ളിയാംമൂല, അഴീക്കോട്, നടാൽ, കക്കാട് തുടങ്ങിയ പ്രദേശങ്ങളിലും തലശ്ശേരി മേഖലയിൽ ചെറുവാഞ്ചേരി, പൊന്ന്യം, പെരിങ്ങത്തൂർ, കടവത്തൂർ, പാനൂർ പ്രദേശങ്ങളിലും മലയോരത്ത് ഉളിക്കൽ, ആറളം, ഇരിട്ടി, മട്ടന്നൂർ തുടങ്ങിയ പ്രദേശങ്ങളിലെയും ജനവാസമേഖലയിൽ വെള്ളം കയറുകയാണ്.

കർണ്ണാടക വനമേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ബാവലി പുഴയും ആറളം മേഖലയും വെള്ളത്തിൽ മുങ്ങി. മയ്യഴിപ്പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് പെരിങ്ങത്തൂർ കടവത്തൂർ മേഖലയും വെള്ളം കയറിയ നിലയിലാണ്.

കടവത്തൂർ മേഖലയിൽ വെള്ളപ്പൊക്കം ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ടൗണിൽ വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. മയ്യഴിപ്പുഴയിൽ പെരിങ്ങത്തൂരിൽ വിനോദസഞ്ചാര വകുപ്പിന്‍റെ ഉദ്ഘാടനം ചെയ്യാത്ത രണ്ട് ബോട്ട് ജെട്ടികൾ ആണ് വെള്ളത്തിനടിയിലായത്.

പറശ്ശിനി പുഴ കരകവിഞ്ഞതിനെ തുടർന്ന് ബോട്ട് സർവീസ് നിർത്തി. ചാടാലപ്പുഴ കരകവിഞ്ഞ് പൊന്ന്യം ചുണ്ടങ്ങ പൊയിൽ കീരങ്ങാട് ഭാഗങ്ങളിലും വെള്ളം കയറി. വാവലിപ്പുഴ, ചെറുവഞ്ചേരി മഠത്തിൽ പുഴ, മാലൂർ മുണ്ടേരിപ്പൂവിൽ പുഴമ്പുഴ, വട്ടോളി പുഴ, എടയാർ പുഴ തുടങ്ങിയവയും കരകവിഞ്ഞൊഴുകുകയാണ്. നിരവധി റൂട്ടുകളിലെ ബസ്‌ ഗതാഗതം താറുമാറായി.

താഴ്ന്ന പ്രദേശങ്ങളിലുള്ളവർക്ക് വീടുകളിൽ നിന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. അനേകം വീടുകൾ വെള്ളക്കെട്ടിൽ ഒറ്റപ്പെട്ടു. 71 കുടുംബങ്ങളെയാണ് ഇതിനകം മാറ്റിപ്പാർപ്പിച്ചത്. ജില്ലയിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. അഗ്നിരക്ഷാസേനയും ദുരന്തനിവാരണസേനയും വിശ്രമമില്ലാതെ പ്രവർത്തനത്തിലാണ്.

അഞ്ചരക്കണ്ടി ടൗണിലെ തട്ടാരി ജുമാമസ്‌ജിദിന്‍റെ മതിലിടിഞ്ഞെങ്കിലും തൊട്ടടുത്ത റോഡിലൂടെ നടന്നുപോകുകയായിരിന്ന കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മഴയിൽ മൂന്ന് വീടുകൾ പൂർണമായും 24 വീടുകൾ ഭാഗികമായും തകർന്നതായാണ് ഔദ്യോഗിക കണക്ക്.

ജില്ലയിലെ 10 മഴമാപിനി കേന്ദ്രങ്ങളിൽ 24 മണിക്കൂറിനിടെ 100 മില്ലിമീറ്ററിൽ കൂടുതൽ മഴയാണ് രേഖപ്പെടുത്തിയത്. തളിപ്പറമ്പിൽ 127.8 മില്ലിമീറ്ററും ഇരിക്കൂറിൽ 127 മില്ലിമീറ്ററും മഴയുണ്ട്. മഴയെത്തുടർന്ന് കുവൈറ്റ് - കണ്ണൂർ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു. മഴ മൂലം മറ്റ് പല സർവീസുകളും വൈകി. പഴശ്ശി പദ്ധതിയുടെ 18 ഷട്ടറും തുറന്നതോടെ പഴശ്ശി പാർക്കിലും വെള്ളം കയറി. മയ്യഴിയടക്കം നിരവധി പുഴകൾ കരകവിഞ്ഞു. അഴീക്കലിൽ കടലേറ്റവും രൂക്ഷമാണ്.

Also Read: അതിതീവ്ര മഴ: കണ്ണൂരില്‍ മഴക്കെടുതി രൂക്ഷം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.