തിരുവനന്തപുരം: യാത്രക്കാരുടെ വര്‍ധിച്ച തിരക്കും വെയിറ്റിങ് ലിസ്‌റ്റിലെ അനന്തമായ കാത്തിരിപ്പും പരിഹരിക്കാന്‍ ദക്ഷിണ റെയില്‍വേ ജനറല്‍ കോച്ചുകളില്‍ ഉള്‍പ്പെടെ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. കേരളത്തിലോടുന്ന മൂന്നു ട്രെയിനുകള്‍ ഉള്‍പ്പെടെ 51 ട്രെയിനുകള്‍ അത്യാധുനിക എല്‍എച്ച്ബി കോച്ചുകളിലേക്കു മാറുകയാണ്. ഇതോടെ ജനറല്‍ കമ്പാര്‍ട്ടുമെന്‍റുകളിലും റിസര്‍വ്ഡ് കമ്പാര്‍ട്ടുമെന്‍റുകളിലും കൂടുതല്‍ സീറ്റുകളും കോച്ചുകളും ഉള്‍പ്പെടുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
51 ട്രെയിനുകളിലായി 13,500 സീറ്റുകളാണ് വര്‍ധിക്കുന്നത്. 51 ട്രെയിനുകളില്‍ നാല് എല്‍എച്ച്ബി ജനറല്‍ കോച്ചുകളാണ് പ്രധാനമായും വരുന്നത്. ഇതിലൂടെ 7,900 യാത്രക്കാര്‍ക്ക് ജനറല്‍ കമ്പാര്‍ട്ടുമെന്‍റില്‍ അധികമായി യാത്ര സൗകര്യം ഒരുങ്ങും.
പുതുതായി എല്‍എച്ച്ബി കോച്ച് ഏര്‍പ്പെടുത്തുന്ന ട്രെയിനുകള്‍
കൊച്ചുവേളി-കോര്‍ബ-കൊച്ചുവേളി (നമ്പര്‍ 22684/22647)
എറണാകുളം-നിസാമുദ്ദീന്‍-എറണാകുളം മംഗള എക്‌സ്പ്രസ് (നമ്പര്‍ 12617/12618)
എറണാകുളം-ഓഖ-എറണാകുളം എക്‌സ്പ്രസ് (നമ്പര്‍ 16338/16337)
കന്യാകുമാരി-ഹൗറ-കന്യാകുമാരി എക്‌സ്പ്രസ് (നമ്പര്‍ 12665/12666)
തൂത്തുക്കുടി-ചെന്നൈ എഗ്മോര്‍-തൂത്തുക്കുടി എക്‌സ്പ്രസ് (നമ്പര്‍ 12693/12694)
ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍-ബോഡിനായ്ക്കന്നൂര്‍-ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് (നമ്പര്‍ 20601/20602)
ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍-മംഗലുരു-ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് (നമ്പര്‍ 12685/12686)
ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍-ന്യൂഡല്‍ഹി-ഡോ. എംജിആര്‍ സെന്‍ട്രല്‍ എക്‌സ്പ്രസ് (നമ്പര്‍ 12621/12622)
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം.
ഡിസംബറോടെ 27 ജോഡി ട്രെയിനുകളിലായി 56 എല്‍എച്ച്ബി കോച്ചുകള്‍ കൂടി വരുന്നതോടെ 5600 സീറ്റുകള്‍ കൂടി യാത്രക്കാര്‍ക്ക് അധികമായി ലഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. അടുത്ത വര്‍ഷത്തിനുള്ളില്‍ 10,000 നോണ്‍ എസി കോച്ചുകള്‍ രാജ്യത്താകമാനം ഏര്‍പ്പെടുത്തുന്നതിലൂടെ പ്രതിദിനം എട്ട് ലക്ഷത്തിലധികം യാത്രക്കാര്‍ക്ക് കൂടി അധികമായി യാത്ര ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് റെയില്‍വേ കണക്കു കൂട്ടുന്നു.