ETV Bharat / state

കുറുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിന്‍റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയില്‍ - മലമ്പുഴ കുറുമ്പാച്ചി മല

മലമ്പുഴ കടുക്കാം കുന്ന് പാലത്തിന് സമീപം അമ്മയും മകനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. 2022 ല്‍ കുറുമ്പാച്ചി മലയില്‍ കുടുങ്ങിപ്പോവുകയും ദൗത്യസംഘം രക്ഷപ്പെടുത്തുകയും ചെയ്‌ത ആര്‍ ബാബുവിന്‍റെ അമ്മയെയും സഹോദരനെയും ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പാലക്കാട്  suicide  babu Mother died  Die After hit by train  babu Mother and brother Died
കുറുമ്പാച്ചി മലയില്‍ കയറി കുടുങ്ങിയ ബാബുവിന്‍റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ചു
author img

By ETV Bharat Kerala Team

Published : Feb 21, 2024, 2:54 PM IST

പാലക്കാട് : രണ്ട് വര്‍ഷം മുമ്പ് മലമ്പുഴ കുറുമ്പാച്ചി മലയില്‍ കുടുങ്ങിപ്പോവുകയും ദൗത്യസംഘം രക്ഷപ്പെടുത്തുകയും ചെയ്‌ത ആര്‍ ബാബുവിന്‍റെ അമ്മയെയും സഹോദരനെയും മരിച്ച നിലയില്‍ കണ്ടെത്തി. റഷീദ (46), ഇളയ മകൻ ഷാജി (23) എന്നിവരെയാണ് ചൊവ്വാഴ്‌ച (20-02-2024) രാത്രി റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് മലമ്പുഴ പൊലീസ് പറഞ്ഞു.

മൃതദേഹങ്ങൾ അടുത്തുള്ള സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയെന്ന് പൊലീസ് അറിയിച്ചു. ബാബു മലമ്പുഴയിലെ വീട്ടിലാണ് ഉള്ളതെന്നും പൊലീസ് കൂട്ടിച്ചേർത്തു. 2022 ഫെബ്രുവരിയിലാണ് ബാബുവും രണ്ട് സുഹൃത്തുക്കളും ചേരാട് കുന്നിൻ മുകളിൽ കയറാൻ തീരുമാനിച്ചത്.

എന്നാല്‍ ബാബുവിന്‍റെ സുഹൃത്തുകൾ ഈ ശ്രമം പാതിവഴിയില്‍ ഉപേക്ഷിച്ചു. എന്നാല്‍ ബാബു മലമുകളിലേക്ക് കയറുകയും അവിടുന്ന് കാല്‍വഴുതി മലമുഖത്തെ പാറകൾക്കിടയിൽ കുടുങ്ങിപ്പോവുകയും ചെയ്‌തു. പിന്നീട് ഇന്ത്യൻ സൈന്യം ആണ് ബാബുവിനെ അവിടെ നിന്ന് രക്ഷപ്പെടുത്തിയത്.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.