ETV Bharat / state

പുതിയ പാര്‍ട്ടിയില്ലെന്ന് പിവി അന്‍വര്‍; മുഖ്യമന്ത്രിക്കും പൊലീസിനും രൂക്ഷ വിമര്‍ശനം, കേള്‍ക്കാന്‍ വന്‍ ജനാവലി - PV Anvar meeting at malappuram - PV ANVAR MEETING AT MALAPPURAM

സ്ഫോടനാത്മകമായ ഒരവസ്ഥയിലാണ് കേരളം നിലകൊള്ളുന്നതെന്നും പിവി അന്‍വര്‍ പറഞ്ഞു

PV ANVAR MLA  CPM KERALA PV ANVAR  പിവി അന്‍വര്‍  കേരള സിപിഎം പിവി അന്‍വര്‍
പിവി അന്‍വര്‍ സംസാരിക്കുന്നു (PV ANVAR/ FACEBOOK)
author img

By ETV Bharat Kerala Team

Published : Sep 29, 2024, 8:25 PM IST

Updated : Sep 29, 2024, 10:42 PM IST

മലപ്പുറം: തന്നെ വര്‍ഗീയവാദി ആക്കി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് പിവി അന്‍വര്‍ എംഎല്‍എ. മത വിശ്വാസിയായതിന്‍റെ പേരില്‍ ആരും വര്‍ഗീയവാദി ആകില്ലെന്നും അന്‍വര്‍ വ്യക്തമാക്കി. തന്‍റെ രാഷ്‌ട്രീയ വിശദീകരണ യോഗത്തില്‍ മലപ്പുറത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ അന്തരിച്ച കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്‌പനെ അനുസ്‌മരിച്ച അന്‍വര്‍ തന്‍റെ കുടുംബത്തിന്‍റെ രാഷ്‌ട്രീയ മതേതര പശ്ചാത്തലം വിവരിച്ചുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കേരളം സ്ഫോടനാത്മകമായ ഒരവസ്ഥയിലാണ് നിലകൊള്ളുന്നത്. പൊലീസിലെ 25 ശതമാനം പേരും ക്രിമിനൽവത്കരിക്കപ്പെട്ടതായും അന്‍വര്‍ ആരോപിച്ചു. സ്വർണ്ണക്കടത്തിൽ തന്നെ കുറ്റക്കാരനാക്കി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഈ സാഹചര്യത്തിലാണ് രണ്ടും കൽപിച്ച് ഇറങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.

അത്യാധുനിക സ്‌കാനിങ് സൗകര്യമുള്ള കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇത്രയുമധികം സ്വര്‍ണം പൊലീസ് എങ്ങനെയാണ് പിടിക്കുന്നത്?. എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന സഖാക്കളെ കൊണ്ടാണ് അവിടുത്തെ സ്‌കാനറിനെപ്പറ്റി ഇന്‍റര്‍നെറ്റിലൂടെ പരിശോധിച്ചത്. എങ്ങനെ കടത്തിയാലും സ്വര്‍ണം സ്‌കാനറില്‍ പതിയുമെന്ന് കണ്ടെത്തി. പിന്നെ എങ്ങനെയാണ് ഇത്രയും സ്വര്‍ണം പൊലീസ് പിടിച്ചത് പിന്നെ ഈ അന്വേഷണം സ്വര്‍ണം കൊണ്ടുവരുന്നവരെ ചുറ്റിപ്പറ്റിയായി.

പലരും വിദേശത്താണ്. ചിലരെ കണ്ടെത്തി അവരുമായി സംസാരിച്ചപ്പോഴാണ് ഇതിന്‍റെ ഗൗരവം മനസിലാക്കുന്നത്. 2 കിലോ സ്വര്‍ണം പിടിച്ചാല്‍ എത്ര കസ്റ്റംസിന് കൊടുക്കണമെന്ന് പൊലീസുകാരാണു തീരുമാനിക്കുന്നത്.

PV ANVAR MLA  CPM KERALA PV ANVAR  പിവി അന്‍വര്‍  കേരള സിപിഎം പിവി അന്‍വര്‍
ചന്തക്കുന്നിലെ സമ്മേളനത്തില്‍ നിന്നും (PV ANVAR/ FACEBOOK)

കരിപ്പൂര്‍ വഴി കഴിഞ്ഞ 3 വര്‍ഷമായി സ്വര്‍ണക്കടത്ത് നടക്കുന്നു. സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് പൊലീസ് ഒത്തുകളിയുണ്ട്. സ്വര്‍ണക്കടത്തിന്‍റെ പേരില്‍ കേരളത്തില്‍ കൊലപാതകങ്ങളുണ്ടാകുന്നു. വിമാനത്താവളം വഴി കടത്തുന്ന സ്വര്‍ണം മറ്റൊരു സംഘം അടിച്ചുമാറ്റുന്നു. മുഖ്യമന്ത്രി പറഞ്ഞതല്ല നിയമം. സ്വര്‍ണം കസ്റ്റംസിന് കൈമാറുന്നതാണ് നിയമമെന്നും അന്‍വര്‍

സ്വര്‍ണക്കടത്തുകാര്‍ക്കും പൊലീസിലെ സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിനും കസ്റ്റംസ് കൂട്ട് നില്‍ക്കുകയാണ്. പരാതി നല്‍കിയിട്ടും ഭരണകക്ഷിക്കോ പൊലീസിനോ അനക്കമില്ല. രണ്ടും കല്‍പ്പിച്ച്‌ ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കളളനാക്കിയപ്പോഴാണ്. രാജ്യദ്രോഹിയായ ഷാജന്‍ സ്‌കറിയയെ പി ശശിയും എഡിജിപി അജിത് കുമാറും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

എന്‍റെ നിലപാടുകള്‍ പറയാന്‍ പോവുകയാണ്. സര്‍ക്കാര്‍ പരിപാടികളില്‍ പ്രാര്‍ഥന ഒഴിവാക്കണമെന്ന് നിരവധി തവണ പറഞ്ഞ കാര്യമാണ്. പാദം തൊട്ട് അര വരെ പ്ലാസ്റ്ററിട്ട വ്യക്തി പട്ടയ മേളയുടെ സദസിന്‍റെ മുന്നില്‍ നില്‍ക്കുകയാണ്. ഈശ്വര പ്രാര്‍ഥന നടക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണം.

ഈശ്വര പ്രാര്‍ഥന ഒഴിവാക്കണമെന്ന് നിയമസഭയില്‍ എഴുതിക്കൊടുത്തു. സര്‍ക്കാര്‍ ചടങ്ങുകളില്‍ ഒരു പ്രാര്‍ഥനയും ഉണ്ടാകരുതെന്നാണ് അഭിപ്രായം. ബാങ്ക് വിളിക്കുന്നതില്‍ സാമുദായിക നേതാക്കള്‍ ഇടപെടണം. ബാങ്ക് വിളിയുടെ സമയം ഒന്നാക്കാന്‍ വേണ്ടിയെങ്കിലും മുജാഹിദും സുന്നിയും മറ്റുള്ളവരുമൊക്കെ ഒന്നിക്കണം.

വര്‍ഗീയവാദിയാക്കി ചാപ്പ കുത്താന്‍ എളുപ്പമാണ്. പറഞ്ഞു പറഞ്ഞു തന്നെ മുന്നോട്ടുപോകണം. മൊബൈല്‍ ഫോണ്‍ അടിമകളാണ് ചെറുപ്പക്കാര്‍. മൊബൈല്‍ ഫോണിലൂടെ ഫാസിസം പ്രചരിക്കുന്നു. നാട്ടില്‍ നടക്കുന്ന ഒരു കാര്യവും യുവസമൂഹം അറിയുന്നില്ല. രാജ്യത്തിന്‍റെ ഭരണഘടന അനുസരിച്ച്‌ ഭരണം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ആര്‍ക്കും സമയമില്ല. ഫാഷിസം കടന്നുവരുന്നത് മൊബൈല്‍ ഫോണിലൂടെയാണ്.

പൊലീസ് നടപടി സ്വീകരിക്കുന്നത് കൊണ്ട് കള്ളക്കടത്ത് നടത്താന്‍ കള്ളക്കടത്തുകാര്‍ക്ക് ബുദ്ധിമുട്ട് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. സ്വര്‍ണക്കടത്ത് നടക്കുന്നുണ്ടെന്ന് ആവര്‍ത്തിച്ച്‌ ആവര്‍ത്തിച്ച്‌ പൊളിറ്റിക്കല്‍ സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ട്. തെളിവുണ്ടോയെന്നാണു പൊളിറ്റിക്കല്‍ സെക്രട്ടറി ചോദിച്ചത്.

സ്വര്‍ണപ്പണിക്കാരന്‍ ഉണ്ണി കഴിഞ്ഞ 3 വര്‍ഷം കൊണ്ടുണ്ടാക്കിയ സമ്പത്ത് അന്വേഷണ ഏജന്‍സി അന്വേഷിച്ചാല്‍ മനസിലാകും. സംസ്ഥാനത്തെ ഭരണകക്ഷിക്കോ പൊലീസിനോ ഒരു അനക്കവുമില്ല. 158 ഓളം കേസുകളാണ് പൊലീസ് ഇത്തരത്തില്‍ പിടിച്ചിട്ടുള്ളതെന്ന് മൊഴിയെടുത്തപ്പോള്‍ ഐജിയോട് പറഞ്ഞു. പത്ത് ആളെയെങ്കിലും വിളിച്ചു ചോദിക്കാന്‍ ഐജിയോട് പറഞ്ഞു. ഒരാളെ വിളിച്ചിട്ടില്ല. ഇതാണോ അന്വേഷണമെന്നും പിവി അന്‍വര്‍ ചോദിച്ചു.

അന്‍വര്‍ ഫോണ്‍ ചോര്‍ത്തിയതിന് കേസെടുത്ത് നടക്കുകയാണ്. കേരളം വെള്ളരിക്കാപ്പട്ടണമായി മാറിയിരിക്കുകയാണ്. ഞാന്‍ പിണറായി വിജയനെ രാഷ്ട്രീയത്തില്‍ വിശ്വസിച്ച മനുഷ്യനായിരുന്നു. എന്‍റെ ഹൃദയത്തില്‍ പിണറായി എന്‍റെ വാപ്പ തന്നെയായിരുന്നു.

എത്ര റിസ്‌കാണ് അദ്ദേഹം ഈ പാര്‍ട്ടിക്കു വേണ്ടിയെടുത്തത്. പ്രതിപക്ഷം മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ ഉയര്‍ത്തിയ എത്ര അനാവശ്യ ആരോപണങ്ങളെ ഞാന്‍ തടുത്തു. ഒരിക്കലും ആ പാര്‍ട്ടിയെയോ പാര്‍ട്ടി പ്രവര്‍ത്തകരെയോ ഞാന്‍ തള്ളിക്കളയില്ലെന്നും അന്‍വര്‍ പ്രസംഗത്തില്‍ പറഞ്ഞു.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയം

മലയോര കര്‍ഷകര്‍ വന്യമൃഗശല്യം മൂലം പ്രയാസപ്പെടുകയാണ്. എന്നാല്‍, ആവശ്യത്തിന് ഫണ്ട് അനുവദിക്കുന്നില്ല. തെക്കന്‍ കേരളത്തില്‍നിന്ന് കുടിയേറിയ ആയിരക്കണക്കിന് മലയോര കര്‍ഷകര്‍ താമസിക്കുന്ന മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ 10 വില്ലേജുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 131 പരിസ്ഥിതിലോല മേഖലയില്‍പെട്ടിരിക്കുകയാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനാണ് ഇ.എന്‍. മോഹന്‍ദാസ് തന്നെ ശത്രുപക്ഷത്ത് നിറുത്തിയിരിക്കുന്നത്

പുതിയ പാര്‍ട്ടിയില്ല

അതേസമയം, താനൊരു പാർട്ടിയും ഉണ്ടാക്കുന്നില്ലെന്ന് പിവി അന്‍വര്‍ വ്യക്തമാക്കി. കേരളത്തിലെ ജനങ്ങൾ ഒരു പാർട്ടിയായി മാറിയാൽ അതിന്‍റെ പിന്നില്‍ താനുമുണ്ടാകുമെന്നും അന്‍വര്‍ പറഞ്ഞു. ഒരു വിട്ടുവീഴ്‌ചയും ഞാൻ ചെയ്‌തിട്ടില്ല. കക്കാടംപൊയിൽ പാർക്കിന്‍റെ ഫയൽ മുഖ്യമന്ത്രിയുടെ മേശപ്പുറത്താണ്. ആ ഘട്ടത്തിലാണ് ജനങ്ങൾക്ക് വേണ്ടി ഞാൻ ഇത് വിളിച്ചു പറയുന്നത്. ഞാൻ സത്യങ്ങൾ വിളിച്ച് പറഞ്ഞു. എപ്പോഴാണ് എന്നെ ജയിലിൽ അടയ്ക്കാൻ വരുന്നതെന്ന് എനിക്കറിയില്ല.

നിലമ്പൂരിന്‍റെ വികസന പ്രവർത്തനങ്ങൾ ജില്ല സെക്രട്ടറി തകർത്തു

2016 മുതല്‍ 2021 വരെ വികസന പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടത്താനായി. എന്നാല്‍ 2021 മുതല്‍ നിലമ്പൂരിന്‍റെ വികസനത്തിന് തടസം നില്‍ക്കുന്ന നിലപാടാണ് പാര്‍ട്ടി ജില്ല സെക്രട്ടറി സീകരിച്ചത്. നിലമ്പൂര്‍ ബൈപാസിന് ഫണ്ട് അനുവദിക്കാനുള്ള നീക്കം സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് നേരിട്ട് നടത്തി. എട്ട് വര്‍ഷമായിട്ടും നിലമ്പൂര്‍ ബൈപാസ് എങ്ങും എത്തിയില്ല.

2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ തന്‍റെ പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നതിന് പിന്നില്‍ സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസാണ്.എന്നാല്‍ സഖാക്കളുടെ പിന്തുണയോടെ താന്‍ നടത്തിയ റാലിയാണ് വിജയത്തിന് കാരണമായതെന്നും പിവി അന്‍വര്‍ പറഞ്ഞു. 10 കേന്ദ്രങ്ങളിൽ ഇതേപോലെ പൊതുയോഗം നടത്താനാണ് താൻ തീരുമാനിച്ചതെന്നും പിവി അന്‍വര്‍ വ്യക്തമാക്കി.

മലപ്പുറം ചന്തക്കുന്നിലെ ബസ്‌ സ്‌റ്റാന്‍ഡിന് അടുത്താണ് യോഗം. വന്‍ജനാവലിയാണ് അന്‍വറിനെ കേള്‍ക്കാന്‍ ചന്തക്കുന്നിലേക്ക് എത്തിയത്. ചന്തക്കുന്നില്‍ നിന്ന് പ്രകടനമായാണ് പിവി അൻവർ യോഗം നടക്കുന്ന വേദിയിലേക്ക് എത്തിയത്. സിപിഎം മരുത മുൻ ലോക്കല്‍ സെക്രട്ടറി ഇഎ സുകുവാണ് യോഗത്തില്‍ സ്വാഗതം പറഞ്ഞത്. യോഗം തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുൻപ് തന്നെ സമ്മേളന നഗരിയായ ചന്തക്കുന്ന് ബസ് സ്റ്റാൻഡിന് സമീപത്തെ ഗ്രൗണ്ട് നിറഞ്ഞിരുന്നു.

നിലമ്പൂർ ജനതപ്പടി മുതല്‍ വെളിയന്തോട് വരെ നാല് കിലോമീറ്റർ ദൂരം റോഡ് പൊലീസ് നിയന്ത്രണത്തിലാണ്. പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടു. സമ്മേളന നഗരിയിലും പരിസരങ്ങിലും നിരവധി പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

Also Read: 'ഫോണ്‍ ചോര്‍ത്തല്‍ പൊതുപ്രവര്‍ത്തകന് ചേര്‍ന്ന പണിയല്ല': തോമസ് പീലിയാനിക്കല്‍

Last Updated : Sep 29, 2024, 10:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.