ETV Bharat / state

പാലക്കാട് ജില്ല കോൺഗ്രസ് നിർദേശിച്ചത് സരിനെ; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഡി സതീശന്‍റെ താത്പര്യമെന്ന് പിവി അന്‍വര്‍

രാഹുൽ ഒരുനിലക്കും പാലക്കാട് മണ്ഡലത്തിൽ ജയിക്കില്ലെന്നും അന്‍വര്‍ പറഞ്ഞു.

PALAKKAD BYPOLL RAHUL CANDIDATURE  DMK SUPPORT IN BYPOLLS  പിവി അന്‍വര്‍ പാലക്കാട് സ്ഥാനാര്‍ഥി  പാലക്കാട് ജില്ല കോൺഗ്രസ് സരിന്‍
PV ANVAR (ETV Bharat)
author img

By ETV Bharat Kerala Team

Published : 6 hours ago

മലപ്പുറം : പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയെ കെപിസിസി തീരുമാനിച്ചതല്ലെന്ന് പിവി അന്‍വര്‍ എംഎല്‍എ. പാലക്കാട് ജില്ല കോൺഗ്രസ് കമ്മിറ്റി നിർദേശിച്ചത് പി സരിനെ ആയിരുന്നു എന്നും പിവി അൻവർ പറഞ്ഞു.

വിഡി സതീശന്‍റെ താത്പര്യത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ഥിയായി വന്നത് എന്നും പിവി അന്‍വര്‍ പറഞ്ഞു. രാഹുൽ ഒരുനിലക്കും മണ്ഡലത്തിൽ ജയിക്കില്ലെന്നും അന്‍വര്‍ പറഞ്ഞു. സരിനെ വഞ്ചിച്ച കോൺഗ്രസ് നേതാക്കളെ പരാജയപ്പെടുത്തുക എന്നതാണ് സരിന്‍റെ ലക്ഷ്യം. കോൺഗ്രസിലെ വലിയ ഒരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോകുമെന്നും അന്‍വര്‍ പറഞ്ഞു.

പിവി അന്‍വര്‍ മാധ്യമങ്ങളോട് (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് തോൽക്കുമെന്ന് വിഡി സതീശന് അറിയാവുന്നത് കൊണ്ട് പരാജയ കാരണം ഡിഎംകെയുടെ തലയിലിടാമെന്നാണ് കണക്ക് കൂട്ടുന്നത്. അതുകൊണ്ടാണ് ഡിഎംകെയുടെ പിന്തുണ വേണ്ടെന്ന് പറയുന്നത്. വിഡി സതീശൻ പഠിച്ച രാഷ്ട്രീയ കളരി താനും പഠിച്ചിട്ടുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി. അതേസമയം, രാഹുൽ മാങ്കൂട്ടത്തില്‍ പാലക്കാട്ട് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുകയാണെങ്കിൽ പിന്തുണക്കുമെന്നും അന്‍വര്‍ പറഞ്ഞു.

പ്രിയങ്കാ ഗാന്ധിക്ക് കൊടുത്ത പിന്തുണയ്ക്ക് വിഡി സതീശന്‍റെ അച്ചാരം ആവശ്യമില്ലെന്ന് പിവി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. ചേലക്കരയിലെ യുഡിഎഫ് സ്ഥാർഥിയെ മണ്ഡലത്തിലെ ആർക്കും ഇഷ്‌ടമല്ല. അധികാരത്തിന്‍റെ വക്കത്ത് എത്തിയാൽ സ്വഭാവം മാറുന്ന നേതാക്കളാണ് കൂടുതൽ. ആർഎസ്എസും പിണറായിസവും ഒരുപോലെ എതിർക്കപ്പെടണം. പ്രതിപക്ഷത്തിന് ഇതിലൊന്നും നിലപാടില്ലെന്നും അന്‍വര്‍ പറഞ്ഞു.

Also Read: 'അന്‍വര്‍ ബന്ധപ്പെട്ടിരുന്നു, രമ്യ ഹരിദാസിനെ പിൻവലിക്കണമെന്ന ആവശ്യം തമാശ'; വിഡി സതീശന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.