മലപ്പുറം: സംസ്ഥാന സർക്കാർ അവതരിപ്പിക്കാനിരിക്കുന്ന വനനിയമ ഭേദഗതി ബില്ലിനെതിരെ അതിരൂക്ഷ വിമർശനവുമായി പിവി അൻവർ എംഎൽഎ. വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ബില്ല് കേരളത്തിലെ 1.30 കോടി ജനത്തെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിവി അൻവർ.
വന്യജീവി ആക്രമണത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാർ സ്വീകരിക്കുന്നില്ലെന്നും പിവി അൻവർ കുറ്റപ്പെടുത്തി. പുതിയ ബില്ല് നിയമമായാൽ വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിക്കാനുള്ള അവസരം പോലും ജനങ്ങൾക്കുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഫോറസ്‌റ്റ് ഉദ്യോഗസ്ഥനെ തുറിച്ച് നോക്കിയാൽ പോലും കേസ് എടുക്കാവുന്ന സാഹചര്യമാണ് വരാൻ പോകുന്നതെന്നും പിവി അൻവർ കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആരെയും ഭയപ്പെടുത്താൻ ഫോറസ്‌റ്റ് ഉദ്യോഗസ്ഥരെ അനുവദിക്കുന്ന നിയമമാണിതെന്നും പ്രതിപക്ഷം ശക്തമായി ഇടപെടേണ്ട വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പ് മന്ത്രി ഡമ്മി മിനിസ്‌റ്ററാണെന്നും എന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര സർക്കാരിന്‍റെ നിർദേശമില്ലാതെയാണ് സംസ്ഥാന സർക്കാർ ഭേദഗതിക്ക് ഒരുങ്ങുന്നത്.
ഐഎഫ്ഒഎസ് ഉദ്യോഗസ്ഥരുടെ താത്പര്യം മാത്രം നോക്കി എടുത്ത തീരുമാനമാണിത്. ഇതിനെതിരെ ജനുവരി 3, 4, 5 തീയതികളിൽ വയനാട് പാർലമെന്‍റ് മണ്ഡലത്തിൽ പ്രചാരണ ജാഥ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം സിപിഎം മുസ്‌ലീങ്ങളെ മുഴുവൻ വർഗീയവാദികളാക്കി മുദ്രകുത്തുകയാണെന്ന് പിവി അൻവർ ആരോപിച്ചു. മാത്രമല്ല മുനമ്പത്ത് ക്രിസ്ത്യാനികളെയും അവർ വഞ്ചിച്ചുവെന്ന് പിവി അൻവർ പറഞ്ഞു.
Also Read: വനംമന്ത്രി എകെ ശശീന്ദ്രന്‍ ജിം കോര്‍ബറ്റ് ദേശീയോദ്യാനത്തില്‍, ഒപ്പം എംഎല്‍എമാരും ഉദ്യോഗസ്ഥരും