ETV Bharat / state

പാര്‍ട്ടി ഇടപെടല്‍ തേടി പി വി അന്‍വന്‍; എം വി ഗോവിന്ദനുമായി കൂടിക്കാഴ്‌ച തുടരുന്നു - PV ANVAR MEETING WITH MV GOVINDAN

എഡിജിപി എം ആര്‍ അജിത് കുമാര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി എന്നിവര്‍ക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ എം വി ഗോവിന്ദന് ഇന്ന് (സെപ്റ്റംബർ 04) പി വി അന്‍വര്‍ പരാതി നൽകും.

MV GOVINDAN  PV ANVAR  ADGP AJITHKUMAR ISSUE  പി വി അൻവർ
From Left MV Govindan, Right PV Anvar (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 4, 2024, 9:52 AM IST

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ നേരിട്ടു കണ്ട് പരാതി നൽകാൻ പി വി അന്‍വര്‍ എംഎല്‍എ. എഡിജിപി എം ആര്‍ അജിത് കുമാര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി എന്നിവര്‍ക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിലാകും ഇന്ന് പാര്‍ട്ടി സെക്രട്ടറിക്ക് പി വി അന്‍വര്‍ പരാതി നൽകുക. നിലവില്‍ എകെജി സെൻ്ററിന് സമീപത്തെ എം വി ഗോവിന്ദൻ്റെ ഫ്ലാറ്റിലെത്തിയിട്ടുണ്ട്.

ഇന്നലെ മുഖ്യമന്ത്രിക്കും പി വി അന്‍വര്‍ പരാതി നൽകിയിരുന്നു. ഇതിൻ്റെ പകര്‍പ്പാകും ഇന്ന് സംസ്ഥാന സെക്രട്ടറിക്കും കൈമാറുക. സമഗ്രമായ അന്വേഷണത്തിന് നിര്‍ദേശം നൽകുകയാണെങ്കില്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണവും പി വി അന്‍വര്‍ ആവശ്യപ്പെടും. വെള്ളിയാഴ്‌ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും പിവി അന്‍വറിൻ്റെ പരാതി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അവതരിപ്പിച്ചേക്കും.

Also Read: പി ശശി ഉത്തരവാദിത്തം നിർവഹിച്ചില്ല, സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എംആർ അജിത് കുമാർ ആളുകളെ കൊല്ലിച്ചു; പി വി അന്‍വര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.