ETV Bharat / state

'എഡിജിപി കളളപ്പണം വെളിപ്പിച്ചു, സോളാർ കേസ് അട്ടിമറിച്ച കൈക്കൂലി കൊണ്ട് ഫ്ലാറ്റ് വാങ്ങി'; പുതിയ ആരോപണങ്ങളുമായി പിവി അൻവർ - PV Anvar Against ADGP - PV ANVAR AGAINST ADGP

എഡിജിപി എം ആർ അജിത് കുമാറിനെതിരെ പുതിയ ആരോപണങ്ങളുമായി പിവി അന്‍വര്‍ എംഎല്‍എ. സോളാർ കേസ് അട്ടിമറിച്ചു. അതിന്‍റെ കൈക്കൂലി ഉപയോഗിച്ച് ഫ്ലാറ്റ് വാങ്ങി, കളളപ്പണം വെളിപ്പിച്ചു എന്നാണ് എംഎല്‍എ ആരോപിച്ചിരിക്കുന്നത്.

MONEY LAUNDERING AGAINST ADGP  എഡിജിപി എം ആർ അജിത് കുമാര്‍  എഡിജിപിയ്ക്ക് എതിരെ കൈക്കൂലി ആരോപണം  MALAYALAM LATEST NEWS
PV Anvar MLA (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 21, 2024, 11:22 AM IST

Updated : Sep 21, 2024, 11:47 AM IST

പി വി അന്‍വര്‍ മാധ്യമങ്ങളോട് (ETV Bharat)

മലപ്പുറം : എഡിജിപി എം ആർ അജിത് കുമാറിനെതിരെ വീണ്ടും ആരോപണങ്ങളുമായി ഇടത് എംഎല്‍എ പിവി അൻവർ. അജിത് കുമാർ കള്ളപ്പണം വെളുപ്പിച്ചെന്നും കൈക്കൂലി പണം ഉപയോഗിച്ച്‌ ഫ്ലാറ്റുകള്‍ വാങ്ങി മറിച്ചുവിറ്റെന്നും അൻവർ ആരോപിച്ചു. സോളാർ കേസ് അട്ടിമറിച്ചതിനുള്ള കൈക്കൂലി പണമാണ് ഇതെന്നും അൻവർ പറഞ്ഞു.

2016 ഫെബ്രുവരിയില്‍ എഡിജിപി കവടിയാറില്‍ 33.8 ലക്ഷം രൂപ നല്‍കി സ്വന്തം പേരില്‍ ഫ്ലാറ്റ് വാങ്ങി. തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് ഈ ഫ്ലാറ്റ് വാങ്ങുന്നത്. പത്ത് ദിവസം കഴിഞ്ഞ് അത് വില്‍ക്കുകയും ചെയ്‌തു.

33 ലക്ഷം രൂപയക്ക് വാങ്ങിയ ഫ്ലാറ്റ് വില്‍ക്കുന്നത് 65 ലക്ഷം രൂപയ്ക്കാണ്. ഇരട്ടി വിലക്ക്. സോളാർ കേസ് അട്ടിമറിക്കാൻ കൈക്കൂലിയായി കിട്ടിയ പണമാണെന്നും അൻവർ പറഞ്ഞു.

ഇത്തരത്തില്‍ 32 ലക്ഷം രൂപ വെളുപ്പിക്കാന്‍ കഴിഞ്ഞു. എഡിജിപി കൈക്കൂലി വാങ്ങി ഫ്ലാറ്റുകള്‍ വാങ്ങുകയാണെന്നും അൻവർ പറഞ്ഞു. രജിസ്ട്രേഷന്‍റെ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ മാത്രം 4.7 ലക്ഷം രൂപയുടെ അഴിമതി നടന്നിട്ടുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇത് അധികാര ദുർവിനിയോഗത്തില്‍ വരുന്നതാണ്. വിജിലൻസ് അന്വേഷിക്കേണ്ടതാണെന്നും അൻവർ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് മുന്നോടിയായാണ് പിവി അന്‍വര്‍ മാധ്യമങ്ങളെ കണ്ട് എഡിജിപിയ്‌ക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

Also Read: എഡിജിപി എം ആർ അജിത് കുമാറിനെതിരായ പരാതി വിജിലൻസ് മേധാവി അന്വേഷിക്കും; ഉത്തരവിറക്കി സർക്കാർ

Last Updated : Sep 21, 2024, 11:47 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.