ETV Bharat / state

പുതുവൈപ്പ് ബീച്ച് അപകടം: രണ്ട് യുവാക്കള്‍ കൂടി മരിച്ചു; മരണം മൂന്നായി - PUTHUVAYPE BEACH ACCIDENT - PUTHUVAYPE BEACH ACCIDENT

കതൃക്കടവ് സ്വദേശി മിലൻ, എളംകുളം സ്വദേശി ആൽവിൻ എന്നിവരാണ് മരിച്ചത്. പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങി ഞായറാഴ്‌ചയാണ് ഇവര്‍ അപകടത്തില്‍ പെട്ടത്.

PUTHUVAYPE BEACH ACCIDENT  മുങ്ങിമരണം  BEACH ACCIDENT AT ERNAKULAM  YOUTHS DIED
Youths died in puthuvaype accident (Source : ETV Bharat Reporter)
author img

By ETV Bharat Kerala Team

Published : May 13, 2024, 1:08 PM IST

എറണാകുളം: പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരിച്ചു. കതൃക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), എളംകുളം സ്വദേശി ആൽവിൻ (19) എന്നിവരാണ് മരിച്ചത്. കതൃക്കടവ് സ്വദേശി അഭിഷേക്(22) നേരത്തെ മരണപ്പെട്ടിരുന്നു.

ഞായറാഴ്‌ച അവധി ആഘോഷിക്കാനെത്തിയ യുവാക്കളുടെ സംഘം ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെടുകയായിരുന്നു. രാവിലെ ഏഴുമണിയോടെയാണ് എട്ടുപേരടങ്ങുന്ന സംഘം പുതുവൈപ്പ് ബീച്ചിൽ കുളിക്കാനെത്തിയത്. ഇതിൽ അഭിഷേകും ആൽവിനും മിലനും തിരയിലകപ്പെടുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയ മത്സ്യത്തൊഴിലാളികളും നീന്തൽ പരിശീലകരും ചേർന്ന് മൂന്ന് പേരെയും കരയ്‌ക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും അഭിഷേകിൻ്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട മിലൻ , ആൽവിൻ എന്നിവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയായിരുന്നു. ഇന്ന് പുലർച്ചയോടെ ഇരുവരും മരണപ്പെട്ടു.

അപകത്തിൽ മരിച്ച അഭിഷേക് കൊച്ചിയിലെ വാഹന ഷോറൂമിലെ ജീവനക്കാരനാണ്. മറ്റു രണ്ടു പേർ കളമശ്ശേരി സെൻ്റ് പോൾസ് കോളജിലെ വിദ്യാർഥികളാണ്. വേനലവധി ആഘോഷിക്കാനായി നൂറുകണക്കിനാളുകളാണ് ദിവസേന പുതുവൈപ്പ് ബീച്ചിലെത്തുന്നത്. എന്നാൽ അപകടം പതിഞ്ഞിരിക്കുന്ന ബീച്ചിൽ മതിയായ സുരക്ഷാ സംവിധാനങ്ങളോ, നിയന്ത്രണങ്ങളോയില്ല.

Also Read : പൊന്നാനിയില്‍ നിന്നുപോയ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചു ; രണ്ട് മരണം

ലൈഫ് ഗാർഡിൻ്റെ സേവനം ഉൾപ്പെടെ, കടലിൽ ഇറങ്ങി കുളിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്‌തില്ലെങ്കിൽ അപകടങ്ങൾ ആവർത്തിക്കുമെന്നാണ് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നത്. അതിരാവിലെയെത്തി കടലിൽ കുളിക്കാനിറങ്ങുന്ന യുവാക്കളോട് അപകടസാധ്യതയുണ്ടെന്ന് പറയാറുണ്ടെങ്കിലും പലരും തങ്ങൾ പറയുന്നത് അവഗണിച്ച് കടലിൽ ഇറങ്ങുക പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.