ETV Bharat / state

ലോക്‌സഭ ഉപതെരഞ്ഞെടുപ്പ്: പൊതു അവധി പ്രഖ്യാപിച്ചു - PUBLIC HOLIDAY IN WAYANAD

പോളിങ് ബൂത്തുകളായി പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബർ 12നും അവധി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ല കലക്‌ടര്‍ ഡിആര്‍ മേഘശ്രീയാണ് അവധി പ്രപിഖ്യാച്ചത്.

LOKSABHA BYELECTION 2024  വയനാട് പൊതു അവധി  WAYANAD BY ELECTION  LATEST NEWS IN MALAYALAM
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 11, 2024, 10:57 PM IST

വയനാട്: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13ന് വയനാട്ടിലെ എല്ലാ സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്‌ട് പ്രകാരവും ജില്ലയിൽ അന്ന് അവധിയായിരിക്കും. എല്ലാ സ്വകാര്യ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കണം.

പോളിങ് ബൂത്തുകളായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബർ 12നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ല കലക്‌ടര്‍ ഡിആര്‍ മേഘശ്രീയാണ് അവധി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന മാനന്തവാടി സെന്‍റ് പാട്രിക് സ്‌കൂള്‍, കല്‍പ്പറ്റ എസ്കെഎംജെ ഹൈസ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി സെന്‍റ് മേരീസ് കോളജ്, സുല്‍ത്താന്‍ ബത്തേരി എച്ച്എസ് സകൂളിനും അവധിയായിരിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഇതുകൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭ, ചേലക്കര, മണ്ഡലങ്ങളിൽ വോട്ടുള്ളവരും എന്നാല്‍ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ദിവസം ശമ്പളത്തോട് കൂടിയ അവധിയായിരിക്കും.

മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ, നിലമ്പൂർ നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്‌ട് പ്രകാരം ഈ മണ്ഡലങ്ങളിലും അന്ന് അവധിയായിരിക്കും.

Also Read: വയനാടിന്‍റെ വിധി അറിയാന്‍ ഇനി പത്തുനാള്‍; വീണ്ടും പോളിങ് ബൂത്ത് കയറുന്ന വോട്ടര്‍മാരുടെ മനസിലെന്താവും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.