ETV Bharat / state

'എന്‍ഡോസള്‍ഫാന്‍ മേഖലയിലെ അമ്മമാര്‍ക്കായി പബ്ലിക് ഹിയറിങ് നടത്തും': വനിത കമ്മിഷന്‍ - Public Hearing For women Kasaragod

കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയിലെ അമ്മമാര്‍ക്കായി പബ്ലിക് ഹിയറിങ് നടത്തുമെന്ന് വനിത കമ്മിഷന്‍. കുടുംബ പ്രശ്‌നങ്ങള്‍ ഗൗരവമായാണ് കാണുന്നതെന്ന് കമ്മിഷന്‍ അംഗം പറഞ്ഞു. 39 പരാതികളില്‍ 37 എണ്ണം തീര്‍പ്പാക്കി.

വനിതകള്‍ക്കായി പബ്ലിക് ഹിയറിങ്  എന്‍ഡോസള്‍ഫാന്‍ മേഖല കാസര്‍കോട്  ENDOSALFAN AREA IN KASARAGOD  PUBLIC HEARING FOR WOMEN
Women Commission Adalath (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 19, 2024, 5:29 PM IST

കാസര്‍കോട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലെ അമ്മമാര്‍ക്കായി കേരള വനിത കമ്മിഷന്‍ ഈ മാസം പബ്ലിക് ഹിയറിങ് നടത്തുമെന്ന് വനിത കമ്മിഷന്‍ അംഗം അഡ്വ.പി കുഞ്ഞായിഷ പറഞ്ഞു. 14 ജില്ലകളുടെയും പ്രത്യേകതകള്‍ കണ്ടെത്തി വ്യത്യസ്‌ത മേഖലകളില്‍ ഹിയറിങ്‌ നടത്തുന്നതിന്‍റെ ഭാഗമായാണ് ഇത്. ആസൂത്രണ സമിതി ഹാളില്‍ നടന്ന കമ്മിഷന്‍റെ ജില്ല സിറ്റിങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞായിഷ.

കുടുംബ ബന്ധങ്ങളിലെ നിസാര പ്രശ്‌നങ്ങള്‍ പോലും സങ്കീര്‍ണമാക്കുന്ന പ്രവണത കമ്മിഷന്‍റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഗാര്‍ഹിക പീഡനം സംബന്ധിച്ച വിഷയം ഇന്ന് സിറ്റിങ്ങില്‍ പരിഗണിച്ചു. ഭാര്യയും ഭർത്താവും തമ്മിൽ ചെറിയ അഭിപ്രായ ഭിന്നതകളുണ്ടായാൽ സംസാരിച്ച് പരിഹരിക്കുന്നതിന് പകരം രണ്ട് വ്യക്തികൾ തമ്മിലുള്ള മത്സരമായി പ്രശ്‌നങ്ങളെ കാണുന്ന പ്രവണത വർധിക്കുന്നു. ഇത് കുടുംബ പ്രശ്‌നങ്ങൾ സങ്കീർണമാകാൻ കാരണമാകുന്നുവെന്ന് കമ്മിഷൻ അംഗം പറഞ്ഞു.

വനിത കമ്മിഷന്‍ ഇത് ഗൗരവമായാണ് കാണുന്നതെന്നും ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ കൗണ്‍സിലിങ്ങുകള്‍ നല്‍കുമെന്നും കമ്മിഷന്‍ അംഗം പറഞ്ഞു. സിറ്റിങ്ങില്‍ ആകെ 39 പരാതികള്‍ പരിഗണിച്ചു. രണ്ട് പരാതികള്‍ തീര്‍പ്പാക്കി.

നാല് പരാതികളിൽ റിപ്പോര്‍ട്ട് തേടി. 37 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവച്ചു. സിറ്റിങ്ങില്‍ കാസര്‍കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ഉത്തംദാസ്, അഡ്വ.പി.സിന്ധു, വനിത സെല്‍ എസ്‌ഐഎം ശരന്യ, വനിത സെല്‍ എഎസ്‌ഐടി ശൈലജ, ഫാമിലി കൗണ്‍സിലര്‍ രമ്യമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Also Read: 'തൊഴിലിടങ്ങളില്‍ സ്‌ത്രീ പീഡനം വര്‍ധിക്കുന്നു, വിവാഹം വെറും കച്ചവടമായി കാണുന്നു': പി.സതീദേവി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.