തിരുവനന്തപുരം : പിഎസ്‌സി പരീക്ഷയിലെ ആൾമാറാട്ടം കേസിലെ സഹോദരങ്ങളായ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കോടതിയിൽ നേരിട്ടെത്തി പ്രതികൾ കീഴടങ്ങിയിരുന്നു. ഇതേ തുടർന്ന് പ്രതികളെ മൂന്ന് ദിവസത്തെ പൊലീസ് കസ്‌റ്റഡിയിൽ നൽകിയിരുന്നു.
കേസ് അന്വേഷണത്തിന് സഹായകമായി വിവരങ്ങൾ ലഭിച്ചിരുന്നു. അന്വേഷണത്തിൽ പുരോഗതി ഉണ്ടെന്നും ഇത് കാരണം പ്രതികളെ ജയിലിൽ കിടത്തേണ്ട സാഹചര്യം ഇല്ലെന്ന നിരീക്ഷണത്തോടെയുമാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
ഉപാധികൾ:
- 50,000 ജാമ്യക്കാർ
- അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം
- മൂന്ന് മാസത്തേക്ക് മാസത്തിലെ ആദ്യത്തെയും, മൂന്നാമത്തെയും ശനിയാഴ്‌ചകളിൽ പൊലീസ് സ്‌റ്റേഷനിൽ ഒപ്പിടാൻ പോകേണ്ടതുണ്ട്
- മറ്റ് കുറ്റകൃത്യങ്ങളിലോ, സാക്ഷിയെ സ്വീധിക്കാനോ പങ്കാളി ആവാനോ പാടില്ല
- സംസ്ഥാനം വിട്ട് പോകാൻ പാടില്ല
അതേസമയം നേമം സ്വദേശികളായ അമൽ ജിത്ത്, അഖിൽ ജിത്ത് എന്നിവർ വെള്ളിയാഴ്‌ച വൈകിട്ടാണ് എസിജെഎം കോടതിയിൽ കീഴടങ്ങിയത്. സഹോദരങ്ങളായ ഇരുവരും കോടതി റിമാൻഡിൽ കഴിയുകയായിരുന്നു.
പിഎസ്‌സി വിജിലൻസ് വിഭാഗം ബയോമെട്രിക് മെഷീനുമായി പരിശോധനക്ക് എത്തിയപ്പോഴാണ് ഒരു ഉദ്യോഗാർഥി ഹാളിൽ നിന്നും ഓടി രക്ഷപ്പെട്ടത്. അമൽ ജിത്തായിരുന്നു പരീക്ഷ എഴുതേണ്ടിയിരുന്നത്. മതിൽ ചാടിപ്പോയ ആളെ ബൈക്കിൽ കാത്തുനിന്നയാൾ രക്ഷപ്പെടുത്തുകയായിരുന്നു.
ALSO READ: പരീക്ഷ തട്ടിപ്പിന് തടയിടാൻ കേന്ദ്ര നിയമം ; പ്രതീക്ഷയോടെ കേരളത്തിലെ പിഎസ്‌സി ഉദ്യോഗാർഥികൾ