ETV Bharat / state

'ഈഴവ യുവാക്കൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണം': മാതാപിതാക്കൾ ഉപദേശിക്കണമെന്ന് എസ്‌എൻഡിപി നേതാവ്

വീഡിയോ▶ കുടുംബത്തേക്കാളെറെ രാജ്യത്തെ സ്നേഹിക്കുന്ന ഈഴവരുടെ ജനസംഖ്യ കുറയുന്നത് വലിയ സാമൂഹിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് എസ്‌എൻഡിപി യോഗം അസിസ്‌റ്റൻ്റ് സെക്രട്ടറി പി എസ് വിജയൻ

പി എസ് വിജയൻ  ഈഴവ യുവാക്കള്‍ കുട്ടികള്‍  EZHAVAS GIVE BIRTH TO MORE CHILDREN  MALAYALAM LATEST NEWS
PS Vijayan (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 3, 2024, 4:23 PM IST

പത്തനംതിട്ട: ഈഴവ യുവാക്കൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ തയ്യാറാവണമെന്ന് എസ്‌എൻഡിപി യോഗം അസിസ്‌റ്റൻ്റ് സെക്രട്ടറി പി എസ് വിജയൻ. കോഴഞ്ചേരി എസ്‌എൻഡിപി യൂണിയന് കീഴില്‍ പുതുതായി അനുവദിച്ച ഇലന്തൂർ ഈസ്‌റ്റ് 6479 -ാം നമ്പർ ശാഖ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ജനപ്പെരുപ്പം വർധിക്കുന്നതിന് നിയന്ത്രണം വേണം എന്ന് ഇന്ദിരാഗാന്ധി ആഹ്വാനം ചെയ്‌തപ്പോൾ രാജ്യസ്നേഹികളായ ഈഴവ യുവാക്കൾ പ്രൈമറി ഹെൽത്ത് സെൻ്ററുകളിലേക്ക് പോയി ബക്കറ്റുമായി തിരിച്ചുവന്നു. ഒരു വിഭാഗം ഇതൊന്നും ചെവിക്കൊള്ളാതെ നിരവധി വിവാഹങ്ങളും അതിൽ നിരവധി കുട്ടികളുമായി ജനസംഖ്യ വർധിപ്പിക്കുമ്പോൾ ഈഴവർ 'നാം രണ്ട് നമുക്ക് രണ്ട്' എന്നു പറഞ്ഞ് നാം രണ്ട് നമുക്ക് ഒന്ന് എന്ന അവസ്ഥയിൽ നിൽക്കുകയാണെന്നും പി എസ് വിജയൻ പറഞ്ഞു.

പി എസ് വിജയന്‍ പ്രസംഗിക്കുന്നു (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സ്വന്തം കുടുംബത്തേക്കാളെറെ രാജ്യത്തെ സ്നേഹിക്കുന്നവരാണ് ഈഴവർ. ഇന്ന് രാജ്യത്തിൻ്റെ വിശ്വസ്‌തരായ ഉദ്യോഗസ്ഥരിലേറെയും ഈഴവരാണ്. അങ്ങനെയുള്ള ഈഴവ സമുദായത്തിൻ്റെ ജനസംഖ്യ കുറഞ്ഞാൽ വലിയ സാമൂഹിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. അതുകൊണ്ട് മാതാപിതാക്കൾ യുവാക്കളോട് കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ ഉപദേശിക്കണമെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ പി എസ് വിജയൻ പറഞ്ഞു.

കോഴഞ്ചേരി എസ്‌എൻഡിപി യൂണിയൻ കൗൺസിലർ പ്രേംകുമാർ മുളമൂട്ടിലിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, കോഴഞ്ചേരി എസ്‌എൻഡിപി യൂണിയൻ പ്രസിഡൻ്റ് മോഹൻ ബാബു പുതിയ ശാഖ യോഗത്തിന് അധികാരപത്രം കൈമാറി. എസ്‌എൻഡിപി യോഗം ഇൻസ്‌പക്‌ടിങ് ഒഫിസർ രവീന്ദ്രൻ എഴുമറ്റൂർ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. വിജയൻ കക്കാട്ടിൽ, എം ബി സത്യൻ, രാകേഷ് പി അർ തുടങ്ങിയവർ സംസാരിച്ചു.

Also Read: എല്ലാ തീർഥാടകർക്കും 5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ്; ശബരിമലയിൽ വിപുലമായ സൗകര്യങ്ങള്‍ സജ്ജമാക്കിയതായി ദേവസ്വം മന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.