ETV Bharat / state

ആദ്യ ദിനം സഭ അടിച്ചു പിരിഞ്ഞു, രണ്ടാം ബാർ കോഴയിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു - Assembly adjourned - ASSEMBLY ADJOURNED

നടപടികൾ പൂർത്തിയാക്കി സഭ നേരത്തെ പിരിഞ്ഞു. ബാർ കോഴ കേസിനെതിരെ പ്രതിപക്ഷം ബാനറുകളും പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി.

BAR BRIBERY CASE  BAR BRIBERY CASE ISSUE IN ASSEMBLY  നിയമ സഭാ സമ്മേളനം  ബാർ കോഴ ആരോപണം
പ്രതിഷേധവുമായി പ്രതിപക്ഷം (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 10, 2024, 4:35 PM IST

തിരുവനന്തപുരം: രണ്ടാം ബാർ കോഴ ആരോപണം സർക്കാരിനെതിരായ ആയുധമാക്കി പ്രതിപക്ഷം ആഞ്ഞടിച്ചതോടെ നിയമസഭയുടെ ആദ്യ ദിനത്തിൽ നടപടികൾ തടസപ്പെട്ടു. സർക്കാരിൻ്റെ വരാനിരിക്കുന്ന പുതിയ മദ്യ നയത്തിൽ സ്വാധീനം ചെലുത്താൻ ബാർ ഹോട്ടൽ ഉടമകൾ 2.5 ലക്ഷം രൂപ വീതം പിരിക്കുന്നതു സംബന്ധിച്ച് പുറത്തു വന്ന ശബ്‌ദ സന്ദേശം ആയുധമാക്കി പ്രതിപക്ഷത്തു നിന്ന് റോജി എം ജോൺ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിനെ തുടർന്നുണ്ടായ ബഹളത്തിലാണ് സഭ നടപടികൾ പൂർത്തിയാക്കി നേരത്തേ പിരിഞ്ഞത്.

സംഭവത്തിനുമേൽ എക്സൈസ് മന്ത്രി ഡിജിപിക്കു നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞെങ്കിലും പ്രതിപക്ഷം തൃപ്‌തരായില്ല. കേസിൽ യഥാർഥ പ്രതിയായ ഒരാൾ വാദിയായി നൽകിയ പരാതിയിൽ പിണറായി വിജയൻ്റെ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിൽ പ്രതിപക്ഷത്തിന് തൃപ്‌തിയില്ലെന്നും സ്വതന്ത്രമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.

അതു വരെ സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം പ്രക്ഷോഭം തുടരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതോടെ പ്രതിപക്ഷം ബാനറുകളും പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സഭാ നടപടികൾ വേഗത്തിലാക്കി സഭ ഇന്നത്തേക്കു പിരിഞ്ഞു.

ALSO READ: ബാര്‍ കോഴ വിവാദം:'ഡ്രൈ ഡേ പിൻവലിക്കാൻ സർക്കാർ ചര്‍ച്ച നടത്തിയിട്ടില്ല', പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി എംബി രാജേഷ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.