ETV Bharat / state

പെരിയാറിൽ നിന്നും ജലമെടുക്കാനുള്ള പദ്ധതിക്കെതിരെ പ്രതിഷേധം, ജലമെടുപ്പ്‌ കിൻഫ്ര വ്യാവസായിക ആവശ്യത്തിനായി

author img

By ETV Bharat Kerala Team

Published : Feb 19, 2024, 9:40 PM IST

കിൻഫ്രയുടെ വ്യാവസായിക ആവശ്യത്തിനായി പെരിയാറിൽ നിന്നും ജലമെടുക്കാനുള്ള പദ്ധതിക്കെതിരെ പ്രതിഷേധം. ജീവനക്കാരനെ പ്രതിഷേധക്കാർ മർദ്ദിച്ചു.

Protests against Kinfra  Kinfra to take water from Periyar  പെരിയാറിൽ നിന്നും ജലം  കിൻഫ്രയുടെ വ്യാവസായിക ആവശ്യത്തിന്‌  കിൻഫ്ര പദ്ധതിക്കെതിരെ പ്രതിഷേധം
Protests against Kinfra
കിൻഫ്ര പദ്ധതിക്കെതിരെ പ്രതിഷേധം

എറണാകുളം: പെരിയാറിൽ നിന്നും കിൻഫ്രയുടെ വ്യാവസായിക ആവശ്യത്തിനായി ജലമെടുക്കാനുള്ള പദ്ധതിക്കെതിരെ പ്രതിഷേധം ശക്തം. രണ്ട് വർഷം മുമ്പ് നിർത്തിവെച്ച പദ്ധതി പുനരാരംഭിക്കുന്നതിൻ്റെ ഭാഗമായി പൈപ്പിടാനുള ശ്രമം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. കിൻഫ്രയിലെ ജീവനക്കാരനെ പ്രതിഷേധക്കാർ മർദ്ദിക്കുകയും ചെയ്‌തു.

ആലുവ എംഎൽഎ അൻവർ സാദത്തിൻ്റെയും എംപി ബെന്ന ബെഹനാൻ്റെയും നേതൃത്വത്തിലായിരുന്നു ആലുവ തോട്ടു മുഖം കവലയിൽ പൈപ്പിടൽ തടയുകയും നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിച്ച ജെസിബി തിരിച്ചയ്ക്കുകയും ചെയ്‌തത്. ഇപ്പോൾ ആസൂത്രണം ചെയ്‌ത പദ്ധതി പെരിയാറിൽ ജല ദൗർലഭ്യത്തിന് കാരണമാകുമെന്ന് ബെന്നി ബെഹനാൻ എംപി ചൂണ്ടിക്കാണിച്ചു.

ജനങ്ങളുടെ കുടിവെള്ളവും കാർഷിക ആവശ്യവും കഴിഞ്ഞതിന് ശേഷം വ്യാവസായിക ആവശ്യത്തിന് വെള്ളമെടുക്കുന്നതിന് തങ്ങൾ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. കടമ്പ്രയാറിലെ വെളളം എന്ത് കൊണ്ടാണ് കിൻഫ്രാ പദ്ധതിക്ക് വേണ്ടി എടുക്കാത്തതെന്ന് അൻവർ എംഎൽഎ ചോദിച്ചു. ആലുവയിൽ കുടിവെള്ള ആവശ്യത്തിനായി പ്രഖ്യാപിച്ച 190 ജലസംഭരണി ആദ്യം സ്ഥാപിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും ലക്ഷകണക്കിന് ജനങ്ങൾ ആശ്രയിക്കുന്നത് പെരിയാറിൽ സ്ഥിതി ചെയ്യുന്ന ആലുവ ജലശുദ്ധീകരണ പ്ലാൻ്റിനെയാണ്. പെരിയാറിൽ നിന്നും വ്യവസായ ആവശ്യത്തിനായി ജലമെടുക്കുന്നത് കുടിവെള്ള പ്രശ്‌നത്തിന് കാരണമാകുമെന്ന ആശങ്കയാണ് ജനങ്ങൾക്കുള്ളത്. പ്രതിഷേധവുമായെത്തിയ കോൺഗ്രസ് പ്രവർത്തകർ കിൻഫ്രയിലെ ജീവനക്കാരനായ കാലടി നീലീശ്വരം സ്വദേശി ഹരികൃഷ്‌ണനെ മർദ്ദിച്ചു. പൊലീസ് ഇടപെട്ടാണ് ഇയാളെ രക്ഷിച്ചത്.

പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലന്ന് പ്രതിഷേധക്കാർ പ്രഖ്യാപിച്ചു. ജനങ്ങളുടെ കുടിവെളളം മുട്ടിക്കുന്ന പദ്ധതിക്ക് പിന്നിൽ മന്ത്രി പി രാജീവിൻ്റെ താല്‍പര്യങ്ങളാണെന്നും, പദ്ധതി അനുവദിക്കില്ലന്ന് ജില്ലാ കോൺഗ്രസ് നേതൃത്വവും വ്യക്തമാക്കിയിരുന്നു. അതേസമയം പദ്ധതി കുടിവെള്ള ക്ഷാമത്തിന് കാരണമാകില്ലെന്നാണ് സർക്കാർ നിലപാട്. ജലവിഭവ വകുപ്പ് പെരിയാറിൽ പഠനം നടത്തുകയും അതിന്‍റെ റിപ്പോർട്ട് പ്രകാരം പെരിയാറിൽ ജല അതോറിറ്റിയുടേയും ജലസേചന വകുപ്പിന്‍റേയും, കിൻഫ്രയുടെയും ആവശ്യങ്ങൾ കഴിഞ്ഞും ഏകദേശം 1043 ദശലക്ഷം ലിറ്റർ ജലം ബാക്കിയുണ്ടാവും എന്നും കണ്ടെത്തിയിട്ടുണ്ടെന്നാണ് സർക്കാർ വ്യക്തമാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.