ഇടുക്കി : ഇടുക്കിയിൽ വീണ്ടുമൊരു സംരക്ഷിതവനം കൂടി വരുന്നു. ഉടുമ്പൻചോല താലൂക്കിൽ ചിന്നക്കനാൽ വില്ലേജിൽ സർവേ നമ്പർ 20/1 ൽ ഉൾപ്പെട്ട ഒന്നര ഹെക്‌ടർ ഭൂമിയാണ് 'ആനയിറങ്കൽ റിസർവ്' എന്ന പേരിൽ സംരക്ഷിതവനമായി പ്രഖ്യാപിക്കാൻ നിർദേശിച്ച് കലക്‌ടർക്ക് ഹൈറേഞ്ച് സർക്കിൾ സിസിഎഫ് 15 കത്ത് നൽകിയത്.
ദേശീയപാത 85 ന്‍റെ നിർമാണത്തിനായി 2022 മേയ് 13 ന് വനം വകുപ്പ് വിട്ടുനൽകിയ ഭൂമിക്കു പകരമായി റവന്യു വകുപ്പ് നൽകിയ ഭൂമിയാണ് വനവത്‌കരണ പദ്ധതിക്കായി റിസർവായി പ്രഖ്യാപിക്കുന്നത്. ജൈവവൈവിധ്യസമ്പന്നമായ ഈ ഭൂമി സംരക്ഷിക്കണമെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.

സംരക്ഷിതവനമായി പ്രഖ്യാപികുന്നതിൻ്റെ ഭാഗമായി ഫെബ്രുവരി 27 ന് ദേവികുളം സബ് കലക്‌ടറെ സെറ്റിൽമെന്‍റ് ഓഫിസറായി നിയമിച്ചിരുന്നു. പ്രാഥമിക നടപടികൾ പൂർത്തിയായ സാഹചര്യത്തിലാണ് അന്തിമ വിജ്‌ഞാപനത്തിനായി അടിയന്തര നടപടി സ്വീകരിക്കാൻ ജില്ല ഭരണകൂടത്തിന് നിർദേശം നൽകിയത്.

ALSO READ : ഇടുക്കിയിൽ വന്യമൃഗശല്യം രൂക്ഷം ; വഴിവിളക്കുകളുടെ അഭാവത്തിൽ ഇരുട്ടിൽ തപ്പി കാഞ്ചിയാർ സ്വദേശികൾ