ETV Bharat / state

മോദി ചൊവ്വാഴ്‌ച തിരുവനന്തപുരത്ത്; ആവേശോജ്ജ്വല വരവേല്‍പ്പിനൊരുങ്ങി പ്രവര്‍ത്തകര്‍ - മോദി തലസ്ഥാനത്ത്

ചൊവ്വാഴ്‌ച രാവിലെ തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി ഐഎസ്ആര്‍ഒയില്‍ നടക്കുന്ന ഔദ്യോഗിക പരിപാടിക്കു ശേഷം ബിജെപി സമ്മേളനത്തില്‍ പങ്കെടുക്കും.

Narendra Modi in Thiruvananthapuram  Narendra Modi in Kerala  പ്രധാനമന്ത്രി തിരുവനന്തപുരത്ത്  മോദി തലസ്ഥാനത്ത്  Narendra Modi
Narendra Modi
author img

By ETV Bharat Kerala Team

Published : Feb 25, 2024, 9:54 PM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാനൊരുങ്ങി തിരുവനന്തപുരം. ചൊവ്വാഴ്‌ച (27-07-2024) രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിക്ക് ബിജെപി പ്രവര്‍ത്തകര്‍ ആവേശോജ്വല വരവേല്‍പ്പാണ് നല്‍കുക. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കമാനങ്ങളും കട്ടൗട്ടുകളും പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്. നഗരം കൊടിതോരണങ്ങളാല്‍ അലങ്കരിച്ചു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെയും കൂറ്റന്‍ കട്ടൗട്ടുകളാണ് സ്ഥാപിച്ചിട്ടുള്ളത്. മോദിയുടെ തിരുവനന്തപുരം സന്ദര്‍ശനം ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞതായി ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി രാജേഷ് പറഞ്ഞു.

തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനം മോദി ഉദ്ഘാടനം ചെയ്യും. അരലക്ഷം പേരാണ് സമ്മേളനത്തില്‍ പങ്കുചേരുക. വിവിധ നിയോജക മണ്ഡലങ്ങളില്‍ നിന്നായി പുതിയതായി ബിജെപിയിലെത്തിയ ആയിരത്തോളം പേരും കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരും സമ്മേളനത്തിനെത്തും.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പടുകൂറ്റന്‍ സമ്മേളന വേദിയാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ 10ന് സമ്മേളനം ആരംഭിക്കും. കെ. സുരേന്ദ്രനെ കൂടാതെ കേന്ദ്ര സഹ മന്ത്രി വി.മുരളീധരന്‍, ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങളായ കുമ്മനം രാജശേഖരന്‍, പി.കെ.കൃഷ്‌ണ ദാസ്, സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍, ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ്, ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഐഎസ്ആര്‍ഒയിലെ ഔദ്യോഗിക പരിപാടിക്കു ശേഷമാകും ബിജെപിയുടെ സമ്മേളന നഗരിയിലേക്കെത്തുക.

Also Read: നാവിക സേനാതലവന്‍ തിരുവനന്തപുരത്ത്; ഫെബ്രുവരി 26 ന് അഡ്‌മിറൽ ആർ ഹരികുമാർ തലസ്ഥാനത്ത് എത്തും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.