തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിൽ റീ കൗണ്ടിങ്. ഇടതുമുന്നണിയുടെ ആവശ്യപ്രകാരമാണ് പോസ്റ്റൽ വോട്ട് റീ കൗണ്ടിങ്. യുഡിഎഫ് സ്ഥാനാര്‍ഥി അടൂർ പ്രകാശാണ് വിജയിച്ചതായി അറിയിപ്പ് വന്നിരുന്നു. പിന്നാലെയാണ് ഇടതുമുന്നണി റീകൗണ്ടിങ് ആവശ്യപ്പെട്ടത്
യുഡിഎഫും എല്‍ഡിഎഫും ഒന്നും രണ്ടും സ്ഥാനങ്ങള്‍ മാറി വരുന്ന കാഴ്‌ചയായിരുന്നു മണ്ഡലത്തില്‍. വോട്ടെണ്ണലിന്‍റെ ഓരോ ഘട്ടത്തിലും ഭൂരിപക്ഷം മാറിമറിഞ്ഞ ആറ്റിങ്ങലില്‍ ഒടുവില്‍ രണ്ടാം വട്ടവും അടൂര്‍ പ്രകാശ് വിജയം ഉറപ്പിച്ചു.
1708 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയെ അടൂര്‍ പ്രകാശ് പരാജയപ്പെടുത്തിയത്. ഇത്ര കുറഞ്ഞ ഭൂരിപക്ഷമായതിനാലാണ് ഇടതുപക്ഷം കൗണ്ടിങ് ആവശ്യപ്പെട്ടത്.