ETV Bharat / state

കൊല്ലത്ത് പോസ്റ്റ് ഓഫിസില്‍ തീപിടിത്തം: ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കത്തിനശിച്ചു - POST OFFICE CAUGHT FIRE IN KOLLAM

കൊല്ലം കലക്ട്രേറ്റിന് സമീപത്തെ തപാൽ ഓഫിസിലാണ് തീപിടിത്തം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് വിലയിരുത്തല്‍. ഉണ്ടായത് ലക്ഷങ്ങളുടെ നാശനഷ്‌ടം.

POST OFFICE CAUGHT FIRE  കൊല്ലത്ത് പോസ്റ്റോഫിസിൽ തീപിടിത്തം  FIRE ACCIDENT IN KOLLAM  പോസ്റ്റോഫിസിൽ തീപിടിച്ചു
Post Office Caught Fire (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 17, 2024, 9:24 PM IST

പോസ്റ്റോഫീസ് ജീവനക്കാരൻ മാധ്യമങ്ങളോട് (ETV Bharat)

കൊല്ലം: സിവില്‍ സ്റ്റേഷന് സമീപത്തെ പോസ്റ്റ് ഓഫിസില്‍ വന്‍ തീപിടിത്തം. കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളും ഫര്‍ണീച്ചറുകളും കത്തിനശിച്ചു. ആളപായമില്ല. ബുധനാഴ്‌ച (ജൂലൈ 17) പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. രാവിലെ ജോലിക്കെത്തിയ ജീവനക്കാരാണ് ഓഫിസിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടത്. ഉടൻ തന്നെ പൊലീസിലും ഫയർ ഫോഴ്‌സിലും വിവരമറിയിച്ചു. കൊല്ലം പൊലീസും ചാമക്കടയില്‍ നിന്നുള്ള അഗ്നിശമന സേനയും സ്ഥലത്തെത്തി തീയണച്ചു. ലക്ഷങ്ങളുടെ നാശനഷ്‌ടമാണ് കണക്കാക്കുന്നത്.

സയൻ്റിഫിക് വിദഗ്‌ധര്‍ സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. മേഖലയില്‍ തുടര്‍ന്നിരുന്ന മഴ കാരണം വന്‍ അപകടം ഒഴിവായെന്ന് അഗ്നിശമന സേനാംഗങ്ങള്‍ പറഞ്ഞു.

Also Read: തൃശൂരിൽ സ്‌പെയര്‍ പാര്‍ട്‌സ് ഗോഡൗണിന് തീപിടിച്ചു; തൊഴിലാളിയ്‌ക്ക് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.