ETV Bharat / state

'പോരാളി ഷാജി സിപിഎം നേതാവിന്‍റെ സോഷ്യല്‍ മീഡിയ സംവിധാനം': വി ഡി സതീശൻ - VD Satheesan against cpm - VD SATHEESAN AGAINST CPM

തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും പരസ്‌പരവിരുദ്ധമായി സംസാരിക്കുന്നുവെന്ന് വിമർശിച്ച് വി ഡി സതീശൻ.

SATHEESAN AGAINST PINARAYI VIJAYAN  VD SATHEESAN AGAINST M V GOVINDAN  പോരാളി ഷാജി  VD SATHEESAN AGAINST CPM
Porali Shaji Is Controlled by CPM Leader Says VD Satheesan (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 16, 2024, 8:58 PM IST

തിരുവനന്തപുരം: പോരാളി ഷാജി സിപിഎം നേതാവിന്‍റെ സോഷ്യല്‍ മീഡിയ സംവിധാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെരഞ്ഞെടുപ്പ് തോല്‍വിയെപ്പറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞത് പരസ്‌പരവിരുദ്ധമെന്നും സതീശൻ വാർത്താക്കുറിപ്പിലൂടെ പറഞ്ഞു.

സിപിഎം നേരിടുന്നത് ജീര്‍ണതയാണ്. പ്രധാനപ്പെട്ട സിപിഎം നേതാവിന്‍റെ സോഷ്യല്‍ മീഡിയ സംവിധാനമാണ് പോരാളി ഷാജിയെന്നത്. ചെങ്കതിരും പൊന്‍കരുമൊക്കെ മറ്റു രണ്ടു പേരുടേത് കൂടിയാണ്. ഇപ്പോള്‍ ഇവർ തമ്മിലാണ് പോരാട്ടം. ഞങ്ങളെയൊക്കെ നിരവധി തണ ഇവർ അപമാനിച്ചു. ഇപ്പോള്‍ അവര്‍ തമ്മില്‍ അടിയാണ്. വലിയ പൊട്ടിത്തെറി സിപിഎമ്മിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ വിരുദ്ധ വികാരം തെഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നാണ് സിപിഎം ജില്ലാ കമ്മിറ്റികളുടെ റിപ്പോര്‍ട്ട്. പാര്‍ട്ടി ഗ്രാമങ്ങളിലും മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലും വോട്ടുകള്‍ അടപടലം ഒഴുകിപ്പോയി. കേരളത്തിലെ സിപിഎമ്മിന് ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് സംഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. അമിതാധികാരത്തില്‍ എന്തും ചെയ്യാമെന്ന അഹങ്കാരമാണ് സര്‍ക്കാരിന്. സാധാരണക്കാര്‍ കഷ്‌ടപ്പെടുമ്പോള്‍ സര്‍ക്കാര്‍ ദന്തഗോപുരത്തിലാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു.

Also Read:കോണ്‍ഗ്രസിനെ പഴിച്ചിട്ട് കാര്യമില്ല, പോരാളി ഷാജിമാര്‍ ജയരാജന്മാരുടെ 'വ്യാജ സന്തതി'കളെന്ന് ചെറിയാൻ ഫിലിപ്പ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.