ETV Bharat / state

പൂക്കോട് വെറ്ററിനറി സര്‍വകാശാല അഞ്ച് ദിവസത്തേക്ക് അടച്ചു

പൂക്കോട് വെറ്ററിനറി സര്‍വകാശാലയിൽ മാർച്ച് പത്തുവരെ റഗുലര്‍ ക്ലാസ് ഉണ്ടാകില്ല

പൂക്കോട് വെറ്ററിനറി സര്‍വകാശാല  സിദ്ധാർത്ഥിന്‍റെ മരണം  Veterinary University Closed  Pookode Veterinary University
പൂക്കോട് വെറ്ററിനറി സര്‍വകാശാല അഞ്ച് ദിവസത്തേക്ക് അടച്ചു
author img

By ETV Bharat Kerala Team

Published : Mar 4, 2024, 8:32 PM IST

Updated : Mar 5, 2024, 7:12 AM IST

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകാശാല അഞ്ച് ദിവസത്തേക്ക് അടച്ചു. മാർച്ച് പത്തുവരെ റഗുലര്‍ ക്ലാസ് ഉണ്ടാകില്ല. എന്നാൽ ക്ലാസുകൾ ഓൺലൈനായി നടക്കുമെന്ന് അക്കാദമിക് ഡയറകടർ അറിയിച്ചു. സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്‍റെ മരണത്തെ തുടർന്നുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ലേഡീസ് ഹോസ്റ്റലും അഞ്ച് ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു.

അതേസമയം, സിദ്ധാർഥന്‍റെ മരണത്തെ തുടർന്ന് കെഎസ്‌യു-എംഎസ്എഫ് പ്രവർത്തകർ വെറ്ററിനറി സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പ്രവർത്തകർ ബാരിക്കേഡുകൾ ഭേദിച്ച് അകത്തുകടക്കാൻ ശ്രമിക്കുകയും പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ചെയ്‌തു. ലാത്തിച്ചാർജിൽ നിരവധി പേർക്കു പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തുടർന്ന് പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു.

Last Updated : Mar 5, 2024, 7:12 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.