ETV Bharat / state

ഇന്ധനം നിറച്ചതിന് പണം ചോദിച്ചു, കണ്ണൂരില്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ പൊലീസുകാരന്‍റെ ശ്രമം - Petrol Pump Employee Attacked - PETROL PUMP EMPLOYEE ATTACKED

ഇന്ധനം നിറച്ച പണം നൽകാതെ പോകാൻ ശ്രമം, തടഞ്ഞ ജീവനക്കാരനെ പൊലീസുകാരൻ ഇടിച്ചുതെറിപ്പിച്ചു.

POLICEMAN ATTACKED PUMP EMPLOYEE  MURDER ATTEMPT  POLICEMAN ATTEMPT TO KILL  പമ്പ് ജീവനക്കാരനെ കൊല്ലാൻ ശ്രമം
PETROL PUMP EMPLOYEE ATTACKED (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 14, 2024, 9:45 PM IST

പെട്രോൾ പമ്പ് ജീവനക്കാരനെ കൊല്ലാൻ ശ്രമം (ETV Bharat)

കണ്ണൂർ: കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ പൊലീസുകാരന്‍റെ ശ്രമം. ഇന്ധനം നിറച്ച പണം നൽകാതെ പോകാൻ ശ്രമിച്ചത് തടഞ്ഞ ജീവനക്കാരനെയാണ് പൊലീസുകാരൻ ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ചത്. കണ്ണൂർ ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് മെസ്‌ ഡ്രൈവർ സന്തോഷാണ് പെട്രോൾ പമ്പ് ജീവനക്കാരനായ അനിലിനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്.

സംഭവത്തിൽ സന്തോഷിനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ സ്റ്റേഡിയത്തിന് മുന്നിൽ നിന്ന് എകെജി ആശുപത്രിയിലേക്ക് ഉള്ള റോഡില്‍ പോകുംവഴിയുള്ള എംകെപിടി എന്ന പമ്പിലാണ് സംഭവമുണ്ടായത്. വാഹനത്തിൽ ഇന്ധനം നിറയ്ക്കാനായി തന്‍റെ സ്വിഫ്റ്റ് കാറിൽ എത്തിയതായിരുന്നു സന്തോഷ്. എണ്ണയടിച്ചതിന് ശേഷം ഇയാൾ പണം നൽകാതെ പുറത്തേക്ക് പോവുകയായിരുന്നു.

തുടർന്ന് ഇത് ചോദ്യം ചെയ്‌ത്‌ അനിൽ കാറിനെ പിന്തുടരുകയായിരുന്നു. പിന്നാലെ കാർ നിർത്തി സന്തോഷ് പകുതി പണം നൽകി. എന്നാൽ മുഴുവനും വേണമെന്ന് അനിൽ ആവശ്യപ്പെട്ടു. ആ സമയം കുറച്ച് ദൂരം കാർ മുന്നോട്ടെടുത്ത് സന്തോഷ് വേഗത കുറയ്ക്കുകയും ചെയ്‌തു. പണം മുഴുവൻ നൽകാനാണെന്ന് തെറ്റിദ്ധരിച്ച് അനിൽ കാറിന്‍റെ മുന്നിലെത്തിയെങ്കിലും വേഗത കൂട്ടി അനിലിനെ ഇടിച്ച് കാർ മുന്നോട്ട് കുതിക്കുകയാണുണ്ടായത്.

മെയിൻ റോഡിൽ അരക്കിലോമീറ്ററോളം അനിലിനെ ബോണറ്റിൽ വഹിച്ച് കാർ പോകുന്ന ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. സമാനമായ നിരവധി കേസുകളിൽ സന്തോഷ് പ്രതിയാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളുൾപ്പടെ വെച്ച് പൊലീസിൽ പമ്പ് അധികൃതർ പരാതി നൽകിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അനിലിന്‍റെയും പമ്പ് ജീവനക്കാരുടെയും മൊഴിയും സ്വീകരിച്ചു.

ALSO READ: അതിദാരുണം! കാല്‍ വഴുതി റോഡിൽ വീണ വയോധികൻ വാഹനങ്ങൾ കയറി മരിച്ചു; സിസിടിവി ദൃശ്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.