ETV Bharat / state

വൻ ഏറ്റുമുട്ടല്‍; തെലങ്കാനയില്‍ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു - SEVEN MAOIST KILLED IN TELANGANA

മുലുഗു ജില്ലയിലെ ഏതൂർനാഗാരം ചൽപാക വനമേഖലയിൽ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്

POLICE MAOIST GUNFIGHT TELANGANA  TELENGANA MAOIST  തെലങ്കാനയില്‍ മാവോയിസ്റ്റ് വേട്ട  തെലങ്കാന പൊലീസ് മാവോയിസ്‌റ്റ്
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 1, 2024, 12:37 PM IST

ഹൈദരാബാദ്: തെലങ്കാനയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവയ്പ്പി‌ൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. തെലങ്കാന പൊലീസിന്‍റെ നക്‌സൽ വിരുദ്ധ സേനയായ ഗ്രേ ഹൗണ്ട്‌സും നക്‌സലൈറ്റുകളും തമ്മിലാണ് വെടിവയ്പ്പു‌ണ്ടായത്. മുലുഗു ജില്ലയിലെ ഏതൂർനാഗാരം ചൽപാക വനമേഖലയിൽ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

സംഭവ സ്ഥലത്ത് നിന്ന് രണ്ട് എകെ 47 റൈഫിളുകളടക്കം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കുരുസം മാംഗു എന്ന ഭദ്രു എന്ന പാപണ്ണ (35), എഗോളപ്പു മല്ലയ്യ എന്ന മധു (43), മുസ്സാക്കി ദേവല്‍ എന്ന കരുണാകർ (22), മുസ്സാക്കി ജമുന (23), ജയ്‌സിങ് (25), കിഷോർ (22), കാമേഷ് (23) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

മാവോയിസ്റ്റ് വേട്ടയില്‍ ഛത്തീസ്‌ഗഢുമായി ഏകോപനമുണ്ടാക്കാന്‍ തെലങ്കാനയുടെ അതിർത്തി പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരോട് തെലങ്കാന ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി) ജിതേന്ദർ നിര്‍ദേശിച്ചു. കഴിഞ്ഞ തിങ്കളാഴ്‌ച പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിലാണ് ഡിജിപി ഇക്കാര്യം അറിയിച്ചത്.

Also Read: 'മാവോയിസ്‌റ്റ് വേട്ടയില്‍ ആദിവാസികളും ഇരകളാകുന്നു, ഉന്നതതല അന്വേഷണം വേണം': അമിത്‌ ഷായ്‌ക്ക് കത്തയച്ച് സിപിഐ എംപി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.