ETV Bharat / state

കാഞ്ചിയാറിലെ മോഷണം: അന്വേഷണം തുമ്പില്ലാതെ ഇഴയുന്നു - IDUKKI KAANJIYAR ROBERRY - IDUKKI KAANJIYAR ROBERRY

മോഷണം നടന്ന് 4 മാസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിയാത്തതിനാൽ വ്യാപാരികളും നാട്ടുകാരും ആശങ്കയിൽ കഴിയുകയാണ്

ROBERRY KATTAPANA  IDUKKI KAANJIYAR ROBERRY  SUSPECT IDUKKI KAANJIYAR ROBERRY  IDUKKI
SUSPECT IDUKKI KAANJIYAR ROBERRY
author img

By ETV Bharat Kerala Team

Published : Mar 29, 2024, 10:49 PM IST

കാഞ്ചിയാറിലെ മോഷണം: അന്വേഷണം തുമ്പില്ലാതെ ഇഴയുന്നു

ഇടുക്കി : ഇടുക്കി കാഞ്ചിയാർ ലബ്ബക്കടയിലെ പത്തോളം വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയ പ്രതിയെ കണ്ടെത്താൻ കഴിയാതെ അന്വേഷണം ഇഴയുന്നു. നാലുമാസം മുമ്പാണ് വില്ലേജ് ഓഫീസിലും വ്യാപാര സ്ഥാപനങ്ങളിലും വലിയ മോഷണം നടന്നത്. അക്ഷയ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന 70,000 രൂപയും നഷ്‌ടമായി. മറ്റ് സ്ഥാപനങ്ങളിൽ നിന്നും പണവും സാധനങ്ങളും നഷ്‌ടമായിരുന്നു.

മോഷണം നടന്ന ശേഷം പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരുമടക്കം പരിശോധനക്ക് എത്തി. സ്ഥാപന ഉടമകളെ പല തവണ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്‌തു. എന്നാൽ മോഷണം നടന്ന് 4 മാസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിയാത്തതിനാൽ വ്യാപാരികളും നാട്ടുകാരും ആശങ്കയിലാണ്.

രാത്രികാലങ്ങളിൽ പ്രദേശത്ത് പൊലീസ് പട്രോളിങ്ങ് നടത്തുമെന്ന ഉറപ്പും ഇപ്പോൾ പാഴായി. മോഷണം നടന്ന ശേഷം 4 മാസം കഴിഞ്ഞിട്ടും ഒരു തുമ്പും കണ്ടെത്താൻ കഴിയാത്തത് വ്യാപാരികളിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്.

Also Read : മൂന്നാറിൽ വനിതാ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത താമസത്തിന് അവസരമൊരുങ്ങുന്നു; ഷീ ലോഡ്‌ജ് ഡിസംബറോട് കൂടി ആരംഭിക്കും - SHE LODGE WILL BE OPENED IN MUNNAR

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.