ETV Bharat / state

'മൃതദേഹത്തോട് പൊലീസും സമരക്കാരും അനാദരവ് കാണിച്ചു, രാഷ്ട്രീയ സമരത്തിനോട് യോജിപ്പുണ്ടായിരുന്നില്ല'

author img

By ETV Bharat Kerala Team

Published : Mar 5, 2024, 5:09 PM IST

Updated : Mar 5, 2024, 5:46 PM IST

തന്‍റെ സഹോദരിയുടെ ദുരനുഭവം ആര്‍ക്കും ഉണ്ടാകരുതെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഇന്ദിരയുടെ സഹോദരന്‍ സുരേഷ് പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ രാഷ്‌ട്രീയം കലര്‍ത്താന്‍ ആരും ശ്രമിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

elephant attack death  Indira  suresh  ഇടുക്കി  ഉപവാസ സമരം
Police and strikers dishonored body
മൃതദേഹത്തോട് പൊലീസും സമരക്കാരും അനാദരവ് കാണിച്ചു

ഇടുക്കി:മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ഇന്ദിരയുടെ സഹോദരൻ സുരേഷ്. പൊലീസും സമരക്കാരും മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് പറഞ്ഞ സുരേഷ് സംയുക്തമായി പ്രതിഷേധം നടത്താൻ സമ്മതിച്ചതാണെന്നും അത് രാഷ്ട്രീയം കണ്ടുള്ളതായിരുന്നില്ലെന്നും വ്യക്തമാക്കി(elephant attack death).

രാഷ്ട്രീയപരമായി സമരം നടത്തുന്നതിനോട് സമ്മതമായിരുന്നില്ലെന്നും സുരേഷ് പറഞ്ഞു. മോർച്ചറിയിൽ നിന്ന് ബലമായിട്ടാണ് മൃതദേഹം എടുത്തുകൊണ്ടു പോയത്. ദുഃഖിച്ചു നിൽക്കുന്ന ആളുകളോടാണ് അനുവാദം ചോദിച്ചത്. ഇന്ദിരയുടെ ഭർത്താവ് രാമകൃഷ്‌ണനോടും മകനോടും അനുവാദം ചോദിച്ചത് അവർ കടുത്ത വിഷമത്തിൽ നിൽക്കുമ്പോഴാണെന്നും സുരേഷ് ചൂണ്ടിക്കാണിച്ചു. മൃതദേഹം തിരികെ മോർച്ചറിയിലേക്ക് കൊണ്ടുപോകാൻ പൊലീസും ബലപ്രയോഗം നടത്തി. തന്‍റെ ശരീരത്തിൽ ഇപ്പോഴും അതിന്‍റെ വേദനയുണ്ടെന്നും സഹോദരൻ സുരേഷ് വിശദമാക്കി. മൃതദേഹത്തിന് കൊടുക്കേണ്ട ബഹുമാനം പൊലീസ് കൊടുത്തില്ലെന്നും മരണം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും സഹോദരൻ ആവശ്യപ്പെട്ടു. പെങ്ങൾക്ക് സംഭവിച്ചത് ഇനി ആർക്കും ഉണ്ടാകാതിരിക്കാൻ കൂട്ടായ ശ്രമമാണ് വേണ്ടതെന്നും സുരേഷ് കൂട്ടിച്ചേർത്തു(Indira).

ഇന്ദിര രാമകൃഷ്‌ന്‍റെ സംസ്‌കാരം ഇന്ന് രാവിലെ നടത്തി. പത്തുമണിക്ക് കാഞ്ഞിരവേലിയിലെ വീട്ടുവളപ്പിൽ ആണ് സംസ്‌കാരം നടത്തിയത്. ഇതേ വിഷയത്തില്‍ നേര്യമംഗലത്തും കോതമംഗലത്തും കൂടുതല്‍ പ്രതിക്ഷേധത്തിന് സാധ്യതയുണ്ട്. ഇന്ദിരയുടെ കുടുംബത്തിന് നീതി ഉറപ്പിക്കണമെന്നും വന്യജീവി ആക്രമണങ്ങൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇന്നലെ ഉപവാസ സമരം തുടങ്ങിയ മാത്യു കുഴല്‍നാടനെയും മുഹമ്മദ് ഷിയാസിനെയും രാത്രി പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.ഇവരടക്കം(suresh) പതിമൂന്നുപേരെയാണ് അറസ്റ്റ് ചെയ്‌തത്. ഇതിനെതിരെ വ്യാപക പ്രതിക്ഷേധമുണ്ടാകാനാണ് സാധ്യത. കോൺഗ്രസ് ഇന്ന് എറണാകുളം ജില്ലയിൽ കരിദിനം ആചരിക്കുകയാണ്.

Also Read: നേര്യമംഗലത്ത് കാട്ടാന ആക്രമണം : കൂവ വിളവെടുപ്പിനിടെ വയോധികയെ ചവിട്ടിക്കൊന്നു

Last Updated : Mar 5, 2024, 5:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.