ETV Bharat / state

പിണറായിക്ക് കൈ കൊടുക്കില്ല, മോദി സര്‍ക്കാരിനോട് ശക്തമായ എതിര്‍പ്പുണ്ട്; നിലപാട് പറഞ്ഞ് പിഎംഎ സലാം - പിഎംഎ സലാം

കേന്ദ്രത്തിനു ബിജെപി ഇതര സംസ്ഥാനങ്ങളോട് ചിറ്റമ്മനയമാണെന്നും കേന്ദ്ര നയങ്ങളോട് ശക്തമായ എതിർപ്പുണ്ടെന്നും പിഎംഎ സലാം

PMA Salam  protest by cabinet in delhi  പിഎംഎ സലാം  കേന്ദ്രത്തിനെതിരായ സമരം
PMA Salam
author img

By ETV Bharat Kerala Team

Published : Feb 8, 2024, 8:33 PM IST

പിഎംഎ സലാം മാധ്യമങ്ങളോട്

കാസർകോട്: കേന്ദ്രത്തിനെതിരായ സമരത്തിന് ന്യായമായ കാരണമുണ്ടെന്നും എന്നാൽ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറെടുക്കാത്തതിനാൽ യോജിച്ച സമരത്തിനില്ലെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. കേന്ദ്രത്തിനു ബിജെപി ഇതര സംസ്ഥാനങ്ങളോട് ചിറ്റമ്മനയമാണ്. കേന്ദ്ര നയങ്ങളോട് ശക്തമായ എതിർപ്പുണ്ട്. കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് സർക്കാരിന്‍റെ ധൂർത്ത് കാരണമാണെന്നും അദ്ദേഹം പറഞ്ഞു (PMA Salam about protest by cabinet against central government in delhi).

പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാം സീറ്റ് ആവശ്യത്തിൽ ലീഗ് പിന്നോട്ടില്ല. ലീഗിന്‍റെ ആവശ്യം യുഡിഎഫിൽ ഉന്നയിച്ചിട്ടുണ്ട്. ചർച്ചകൾ അവസാനിച്ചിട്ടില്ലെന്നും പിഎംഎ സലാം കാസർകോട് പറഞ്ഞു.

അതേസമയം കേന്ദ്രത്തിൻ്റെ അവഗണനയിൽ മുഴുവൻ ജനങ്ങൾക്കും പ്രതിഷേധം ഉണ്ടെന്നും സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര അവഗണന മാത്രമല്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. എൽഡിഎഫിൻ്റെ ഭരണ പരാജയവും പ്രതിസന്ധിക്ക് കാരണമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ALSO READ:'ഡൽഹിയിൽ ഇടതുപക്ഷം നടത്തുന്നത് സമരാഭാസം, സമര ചെലവ് സ്വന്തം പോക്കറ്റിൽ നിന്ന് എടുക്കണം'; പികെ കൃഷ്‌ണദാസ്

ഇടതുപക്ഷം നടത്തുന്നത് സമരാഭാസം: ഡൽഹിയിൽ ഇടതുപക്ഷം നടത്തുന്നത് സമരാഭാസമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്‌ണദാസ് (PK Krishnadas about protest organizing by the left alies in delhi) പറഞ്ഞു. കേരളത്തിൽ ഭരണം നടത്താനാണ് ജനങ്ങൾ സർക്കാരിനെ തെരഞ്ഞെടുത്തതെന്നും ഡൽഹിയിൽ സമരം നടത്താനല്ലെന്നും അദ്ദേഹം സംസ്ഥാന സർക്കാരിനെ വിമർശിച്ചു.

സമര ചെലവ് മുഖ്യമന്ത്രിയും മന്ത്രിമാരും സ്വന്തം പോക്കറ്റിൽ നിന്ന് എടുക്കണമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്രത്തിനെതിരെയുള്ള ആരോപണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു ( protest by cabinet against central government in delhi). ഡല്‍ഹിയില്‍ സമരം നടത്തുകയല്ല വേണ്ടതെന്നും പകരം തിരുവനന്തപുരത്ത് ഭരണം നടത്തുകയാണ് വേണ്ടതെന്നും സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ ഇടത് സര്‍ക്കാര്‍ നടത്തുന്നത് ഭരിക്കാന്‍ അറിയില്ല എന്ന തുറന്ന പ്രഖ്യാപനമാണ്. വികസനത്തില്‍ ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത് നരേന്ദ്രമോദി സര്‍ക്കാരാണെന്നും കൃഷ്‌ണദാസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.