ETV Bharat / state

'ഗ്രഹണം വരുമ്പോൾ ഞാഞ്ഞൂലുകൾക്ക് വിഷമുണ്ടാകും'; ഉമർ ഫൈസിക്കെതിരെ പിഎംഎ സലാം - PMA SALAM AGAINST UMAR FAIZY

തങ്ങളെ വിമർശിക്കുക, പാണക്കാട് കുടുംബത്തെ അപമാനിക്കുക എന്നതിലൂടെ മുസ്ലിം ലീഗിനെ തകർക്കാനാണ് ചില രാഷ്ട്രീയക്കാരുടെ ശ്രമമെന്ന് പിഎംഎ സലാം.

PMA SALAM CRITICIZED UMAR FAIZY  MUSLIM LEAGUE  LATEST NEWS IN MALAYALAM  പിഎംഎ സലാം ഉമർ ഫൈസി മുക്കം
PMA SALAM (MUSLIM LEAGUE) (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 28, 2024, 7:35 PM IST

കാസർകോട്: ഉമർ ഫൈസി മുക്കം നടത്തിയത് അപഹാസ്യമായ പ്രസ്‌താവനയെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. തങ്ങളെ വിമർശിക്കുക, പാണക്കാട് കുടുംബത്തെ അപമാനിക്കുക എന്നതിലൂടെ മുസ്ലിം ലീഗിനെ തകർക്കാനാണ് ചില രാഷ്ട്രീയക്കാരുടെ ശ്രമമെന്നും പിഎംഎ സലാം പറഞ്ഞു. ചിലരെ അധികാരത്തിൻ്റെ അപ്പകഷ്‌ണങ്ങൾ നൽകി തങ്ങളുടെ വരുതിയിലാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇത്തരം ചില പരാമർശങ്ങൾ കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പ് കാലത്തും നമ്മൾ കണ്ടതാണ്. ഗ്രഹണം വരുമ്പോൾ ഞാഞ്ഞൂലുകൾക്ക് വിഷമുണ്ടാകും. ഇത്തരം ശ്രമങ്ങൾ കണ്ടില്ല, കേട്ടില്ലായെന്ന് നടിക്കാനാവില്ല. മുസ്ലിം ലീഗ് പ്രവർത്തകർ നോക്കി നിൽക്കും എന്ന് ആരും കരുതണ്ട. സാദിഖ് അലി തങ്ങളെ ഖാസിയായി തെരഞ്ഞെടുത്തത് ജനങ്ങളാണ്.

ആരും തങ്ങളെ അത് അടിച്ചു ഏൽപ്പിച്ചതല്ലെന്നും സലാം പറഞ്ഞു. അതേസമയം, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പരോക്ഷ വിമർശനവുമായി സമസ്‌ത സെക്രട്ടറി ഉമർ ഫൈസി മുക്കം രംഗത്ത് എത്തിയിരുന്നത്. യോഗ്യമില്ലാത്ത പലരും ഖാസിമാരായിട്ടുണ്ടെന്നും രാഷ്ട്രീയത്തിൻ്റെ പേരിൽ ഖാസിയാകാനും ചിലരുണ്ടെന്നും പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ചില കാര്യങ്ങൾ തുറന്നുപറയേണ്ടി വരുമെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.

ഉമർ ഫൈസി മുക്കത്തിൻ്റെ വാക്കുകൾ ഇങ്ങനെ:

ഖാസിയെ സംബന്ധിച്ചിടത്തോളം എന്ത് വേണം? അവരുടെ മുമ്പിൽ വരുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള വിവരം അദ്ദേഹത്തിന് വേണ്ടേ ? അങ്ങനെ ഉണ്ട് എന്ന് അവർ അവകാശപ്പെടുന്നില്ല. മൂപ്പര് കിതാബ് ഓതിയ ആളാണ്, അല്ലെങ്കിൽ അങ്ങനത്തെ ആളാണ് എന്ന് ആരും പറയുന്നില്ല. സമസ്‌ത സിഐസി വിഷയത്തിൽ ഒരു കാര്യം പറഞ്ഞു. അത് കേൾക്കാൻ തയ്യാറില്ല. പണ്ട് അങ്ങനെയാണോ? സമസ്‌ത എന്ത് പറയുന്നു അതിൻ്റെ കൂടെ ആയിരുന്നു. ഇന്ന് അതിന് തയ്യാറല്ല.

സമസ്‌തയെ വെല്ലുവിളിച്ചു വേറെ സംഗതി ഉണ്ടാക്കുകയാണ്. അതുകൊണ്ട് അവര് കരുതിയിരുന്നോണം. ഞങ്ങളുടെ അടുത്ത് ആയുധങ്ങളുണ്ട് എന്ന്. ആയുധങ്ങളുണ്ട് എന്നതുകൊണ്ട് ആവശ്യം വരുമ്പോൾ അത് എടുക്കും എന്ന ഭയം നിങ്ങൾക്ക് നല്ലതാ. അതിരുവിട്ട് പോകുന്നുണ്ട് നിങ്ങൾ. വിവരമില്ലാത്തവനെ ഖാസിയാക്കിയാലും അവിടത്തെ ഖാസിയാകുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ജമാഅത്തെ ഇസ്‌ലാമിയെ ഭീകര സംഘടനായി കാണുന്നില്ലെന്ന് ഇ ടി മുഹമ്മദ് ബഷീർ; മുഖ്യമന്ത്രിയെ ന്യായീകരിച്ച് എംവി ഗോവിന്ദൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.