ETV Bharat / state

താമര വിരിയിക്കാൻ മോദി പാലക്കാടെത്തും; പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രിയുടെ റോഡ്‌ ഷോ നാളെ - PM Modi roadshow in Palakkad

എൻഡിഎ സ്ഥാനാർഥികൾക്ക് പിന്തുണ നേടുന്നതിനായാണ് പ്രധാനമന്ത്രി നാളെ പാലക്കാട് റോഡ് ഷോ നടത്തുക

pm modi visit kerala  pm modi in palakkad  PM Modi roadshow in Palakkad  Narendra Modi road show on Tuesday
pm modi
author img

By ETV Bharat Kerala Team

Published : Mar 18, 2024, 1:15 PM IST

പാലക്കാട് : ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥികൾക്ക് പിന്തുണ നേടുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പാലക്കാട് റോഡ്‌ ഷോ നടത്തും. രാവിലെ 8.30ന് കോട്ടമൈതാനം അഞ്ചുവിളക്കിൽ നിന്ന് ടൗണിലെ ഹെഡ് പോസ്‌റ്റ്‌ ഓഫിസ് ലക്ഷ്യമാക്കിയാണ് റോഡ് ഷോ സംഘടിപ്പിക്കുന്നത് (PM Modi To Hold Roadshow In Palakkad On Tomorrow).

മോദിയുടെ റോഡ് ഷോയ്ക്ക് മുന്നോടിയായി ബിജെപി ഇന്ന് വൈകിട്ട് ടൗണിൽ ബൈക്ക് റാലി സംഘടിപ്പിക്കും. തെക്കൻ കേരളത്തിലെ മണ്ഡലങ്ങളിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് മാർച്ച് 15 ന് പത്തനംതിട്ട ടൗണിൽ നടന്ന പൊതുയോഗത്തിൽ മോദി പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പാലക്കാട്ടെ റോഡ് ഷോ.

വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ താമര പൂക്കുമെന്ന് പത്തനംതിട്ടയിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി പറഞ്ഞിരുന്നു. കൂടാതെ അഴിമതിയും കഴിവുകേടും കൊണ്ട് വലയുന്ന സർക്കാരുകൾക്ക് കീഴിൽ സംസ്ഥാനത്തെ ജനങ്ങൾ കഷ്‌ടപ്പാടുകൾ സഹിച്ചുവെന്ന് ആരോപിച്ച് ഭരണകക്ഷിയായ ഇടതുപക്ഷത്തെയും പ്രതിപക്ഷമായ യുഡിഎഫിനെയും പ്രധാനമന്ത്രി കടന്നാക്രമിച്ചിരുന്നു.

ALSO READ: 'ശരണം വിളിച്ച് മോദി', കേരളത്തില്‍ താമര രണ്ടക്കം കടക്കുമെന്ന ആത്മവിശ്വാസവുമായി പ്രധാനമന്ത്രി പത്തനംതിട്ടയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.