ഇടുക്കി: തൂക്കുപാലത്ത് 17കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചോറ്റുപാറ ചില്ലുപാറ കപ്പിത്താൻപറമ്പിൽ അശ്വതിയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടു കൂടിയാണ് സംഭവം നടന്നത്. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നതെന്നാണ് കരുതുന്നത്.
രാവിലെ മാതാപിതാക്കളും മുത്തശ്ശിയും ജോലിക്ക് പോയതിന് ശേഷം അശ്വതി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിൽ ഒറ്റയ്ക്കായിരുന്ന അശ്വതിയെ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
നെടുങ്കണ്ടത്തെ സ്വകാര്യ കോളേജിലെ പ്ലസ് ടു വിദ്യാർഥിനിയാണ് അശ്വതി. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ ചെയ്യാൻ ഉണ്ടായ കാരണങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ആത്മഹത്യ ഒന്നിനും പരിഹാരമില്ല ,,,