ETV Bharat / state

മലബാറിലെ പ്ലസ്‌ വണ്‍ സീറ്റ് വിഷയം; വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ എംഎസ്‌എഫ് പ്രതിഷേധം - MSF Protest in Plus one Seat Issue - MSF PROTEST IN PLUS ONE SEAT ISSUE

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ചയോഗത്തിൽ പ്രതിഷേധിച്ച എംഎസ്‌എഫ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്.

MSF  EDUCATION MINISTER KERALA  V SIVANKUTTY  എം എസ് എഫ് സംസ്ഥാന സെക്രട്ടറി നൗഫൽ
MSF protest (SOURCE: ETV Bharat Reporter)
author img

By ETV Bharat Kerala Team

Published : May 18, 2024, 7:17 PM IST

MSF leader protest on education minister's meeting (source: ETV Bharat Reporter)

തിരുവനന്തപുരം : സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ചയോഗത്തിൽ പ്രതിഷേധവുമായി എംഎസ്‌എഫ് നേതാവ്. തൊഴിലാളി, യുവജന, വിദ്യാർഥി, മഹിളാ സംഘടനാ പ്രതിനിധികളുമായി ചേർന്ന യോഗത്തിൽ മലപ്പുറം സീറ്റ്‌ വിഷയത്തിലാണ് എംഎസ്‌എഫ് സംസ്ഥാന സെക്രട്ടറി നൗഫൽ പ്രതിഷേധിച്ചത്. ടി ഷർട്ട്‌ ഉയർത്തി കാട്ടിയായിരുന്നു നൗഫലിന്‍റെ പ്രതിഷേധം.

'4,5530 സീറ്റ് മലബാറിന്‍റെ അവകാശമാണ്, മലബാർ കേരളത്തിലാണ്' എന്നെഴുതിയ ടി ഷർട്ടാണ് യോഗത്തിൽ നൗഫൽ ഉയർത്തിക്കാട്ടിയത്. പ്രതിഷേധം ആരംഭിച്ചതോടെ നൗഫലിനെ പൊലീസ് യോഗം നടക്കുന്ന ഹാളിൽ നിന്നും പുറത്താക്കിയിരുന്നു. ഇതോടെ ഹാളിന് പുറത്തും നൗഫൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

തുടർന്ന് കന്‍ഡോൺമെന്‍റ് പൊലീസ് എത്തി ഇയാളെ അറസ്‌റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. സംഭവത്തിൽ കന്‍ഡോൺമെന്‍റ് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.

ALSO READ: സംസ്ഥാനത്തെ ഗുണ്ട ആക്രമണം: ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ്‌ മാര്‍ച്ച്; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.