ETV Bharat / state

വീട്ടില്‍ നിന്ന് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി; നെടുമങ്ങാട് പനവൂരിൽ യുവാവ് അറസ്റ്റില്‍ - Planted Ganja At Home - PLANTED GANJA AT HOME

വീട്ടില്‍ പോളിത്തീൻ കവറിൽ അഞ്ച് കഞ്ചാവ് ചെടികള്‍ നാട്ടുവളർത്തിയ 23 -കാരനായ പൊലീസ് അറസ്റ്റ് ചെയ്‌തു.

വീട്ടില്‍ കഞ്ചാവ് വളര്‍ത്തി  GANJA CASE 23 YEAR OLD ARRESTED  കഞ്ചാവ് ചെടി പിടികൂടി  തിരുവനന്തപുരത്ത് വീട്ടില്‍ കഞ്ചാവ്
മുഹമ്മദ്‌ ഷെഹീൻ , പിടിച്ചെടുത്ത കഞ്ചാവ് ചെടി (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 20, 2024, 3:56 PM IST

Updated : Jun 20, 2024, 4:53 PM IST

തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ വീട്ടില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവ് അറസ്റ്റിൽ. അമീർഹംസയുടെ മകൻ മുഹമ്മദ്‌ ഷെഹീൻ (23) ആണ് അറസ്റ്റിലായത്. പനവൂർ കരിക്കുഴി മാൻകുഴി സുമയ്യയുടെ വീട്ടിൽ നിന്നും രണ്ട് അടി ഉയരത്തിൽ വളർന്ന കഞ്ചാവ് ചെടികളാണ് പൊലീസ് കണ്ടെത്തിയത്.

രണ്ട് മാസമായി ഈ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഷെഹീൻ അയൽവാസികളുമായി ഒരു ബന്ധവും സ്ഥാപിച്ചിരുന്നില്ല. രാത്രികാലങ്ങളിൽ നിരവധി ചെറുപ്പക്കാർ ഈ വീട്ടിൽ വന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണിനെ അറിയിച്ചു. തുടർന്ന് ഡാൻസാഫ് ടീമിനെ കൊണ്ട് രഹസ്യമായി അന്വേഷണം നടത്തുകയും ഷെഹീന്‍റെ വീട്ടില്‍ ചെറുപ്പക്കാർ കൂടി ലഹരി വസ്‌തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തുകയും ചെയ്‌തു.

തുടർന്ന് നെടുമങ്ങാട് പൊലീസും ഡാൻസാഫ് ടീമും ചേർന്ന് ഈ വീട്ടിൽ പരിശോധന നടത്തി. തെരച്ചിലില്‍ പോളിത്തീൻ കവറിൽ നാട്ടുവളർത്തിയ അഞ്ച് കഞ്ചാവ് ചെടിയും, കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള ആധുനിക ഉപകരണവും കണ്ടെത്തി. തുടർന്ന് എക്സൈസ് പാർട്ടി വന്ന് കഞ്ചാവ് ചെടിയാണെന്ന് ഉറപ്പു വരുത്തി.

ശേഷം പൊലീസ് നടപടി പൂർത്തിയാക്കി പ്രതി ഷെഹീനെ അറസ്റ്റ് ചെയ്യുകയും കഞ്ചാവ് ചെടി പിടിച്ചെടുക്കുകയും ചെയ്‌തു. ഈ സംഭവത്തിന് കുറച്ച് ദിവസം മുമ്പ് പ്രതിയെ ബൈക്കിൽ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു.

Also Read: കടയിൽ നിന്ന് പണം കവര്‍ന്നു, പൊലീസ് വിട്ടയച്ചതിന് പിന്നാലെ ബൈക്ക് മോഷണവും ; പ്രായപൂർത്തിയാകാത്തയാൾ പിടിയിൽ

Last Updated : Jun 20, 2024, 4:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.