ETV Bharat / state

'തൃശൂരിലെ ബിജെപി ജയം ഗൗരവകരം' : പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെന്നും തിരുത്തലുകൾ വരുത്തുമെന്നും മുഖ്യമന്ത്രി - PINARAYI VIJAYAN ON KERALA LS ELECTION RESULT

തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ആവശ്യമായ തിരുത്തലുകൾ വരുത്തി സർക്കാരിന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ നടത്തുമെന്ന് മുഖ്യമന്ത്രി.

പിണറായി വിജയൻ  തൃശൂരിൽ ബിജെപി സുരേഷ് ഗോപി  KERALA LOK SABHA ELECTION RESULT 2024  PINARAYI VIJAYAN ABOUT BJP WIN IN THRISSUR
CM Pinarayi Vijayan (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 5, 2024, 2:57 PM IST

തിരുവനന്തപുരം : തൃശൂർ മണ്ഡലത്തിൽ ബിജെപി നേടിയ വിജയം ഗൗരവകരമെന്നും ജനവിധി അംഗീകരിച്ചും ആഴത്തിൽ പരിശോധിച്ചും ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജനവിധി അംഗീകരിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. രാവിലെ അദ്ദേഹം പങ്കെടുത്ത പരിപാടിയിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് മാധ്യമ പ്രവർത്തകർ പ്രതികരണം തേടിയെങ്കിലും പിന്നീടെന്ന് പറയുകയായിരുന്നു അദ്ദേഹം.

ബിജെപി ആദ്യമായി ലോക്‌സഭ മണ്ഡലം വിജയിച്ചത് വിമർശനാത്മകമായി വിലയിരുത്തേണ്ടതുണ്ട്. ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് തെരഞ്ഞടുപ്പ് ഫലം. പണക്കൊഴുപ്പിന്‍റെയും കേന്ദ്ര ഏജൻസികളുടെയും ഭരണസംവിധാനങ്ങളുടെയും വലിയൊരു മാധ്യമ വിഭാഗത്തിന്‍റെയും പിന്തുണയോടെ നടത്തിയ പ്രചരണങ്ങളെല്ലാം ജനങ്ങൾ തള്ളി എന്നാണ് ബിജെപിക്ക് കേവലഭൂരിപക്ഷം നഷ്‌ടപ്പെട്ട തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ വിഘടിപ്പിച്ച് വർഗീയതയും വിഭാഗീയതയും ഉയർത്തി സുരക്ഷിതമായി മുന്നോട്ടുപോകാം എന്ന വ്യാമോഹമാണ് ഇന്ത്യൻ ജനത തകർത്തത്. എൽഡിഎഫിന് കേരളത്തിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല. ഏറെക്കുറെ 2019 ലേതിന് സമാനമായ ഫലമാണുണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങൾ ജനവിധി അംഗീകരിച്ചും ആഴത്തിൽ പരിശോധിച്ചും ആവശ്യമായ തിരുത്തലുകൾ വരുത്തിയും കൂടുതൽ മികവോടെ നടപ്പാക്കും. പോരായ്‌മകൾ കണ്ടെത്തി അവ പരിഹരിക്കും. ജനങ്ങൾക്കുള്ള തെറ്റിദ്ധാരണകൾ നീക്കാനുമുള്ള ശ്രമങ്ങളും സർക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാനുമുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബിജെപിക്കെതിരെ ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്ന ഉറച്ച നിലപാടിൽ വോട്ടുചെയ്‌ത രാജ്യത്താകെയുള്ള സമ്മതിദായകരെ അഭിവാദ്യം ചെയ്യുന്നുവെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ അവസാനിക്കുന്നത്.

Also Read: 'തൃശൂർ അവർ എനിക്ക് തന്നു, ഞാനത് ഹൃദയം കൊണ്ട് സ്വീകരിച്ചു': ആദ്യ പ്രതികരണവുമായി സുരേഷ്‌ ഗോപി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.