ETV Bharat / state

ഗവർണറുടെ വിരുന്ന് ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും... - രാജ്ഭവൻ വിരുന്ന് മന്ത്രിസഭ

റിപ്പബ്ലിക് ദിനത്തിൽ രാജ്‌ഭവനിലൊരുക്കിയ ചായ സൽക്കാരത്തിൽ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും. ഗവർണർ സർക്കാർ പോര് തുടരുന്നു

Pinarayi Vijayan  Raj Bhavan banquet on Republic Day  രാജ്ഭവൻ വിരുന്ന്  പിണറായി വിജയൻ
Chief Minister Pinarayi Vijayan Boycotted Raj Bhavan Banquet On Republic Day
author img

By ETV Bharat Kerala Team

Published : Jan 26, 2024, 9:16 PM IST

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ് ഭവനിൽ ഒരുക്കിയ ചായ സൽക്കാരത്തിൽ പങ്കെടുക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും (Chief Minister Pinarayi Vijayan and Ministers boycotted Raj Bhavan banquet on Republic Day). ഗവർണറുമായുള്ള പോര് തുടരുന്നതിനിടെയാണ് ചായ സൽക്കാരത്തിൽ നിന്നും മുഖ്യമന്ത്രിയും മന്ത്രിമാരും മാറിനിന്നത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് രണ്ട് ദിവസം മുൻപായിരുന്നു ധനവകുപ്പ് ഗവർണറുടെ അപേക്ഷ പ്രകാരം 20 ലക്ഷം രൂപ ചായ വിരുന്നിനായി അനുവദിച്ചത്.

എന്നാൽ നയപ്രഖ്യാപന പ്രസംഗത്തിലും റിപബ്ലിക് ദിന പ്രസംഗത്തിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Governor Arif Mohammed Khan) സർക്കാരിനോടുള്ള വിയോജിപ്പ് തുറന്നുകാട്ടിയിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ (Governor Arif Mohammed Khan's policy address speech) 'എന്‍റെ സർക്കാർ' എന്ന വാചകം ഉപയോഗിക്കാതെയും പ്രസംഗത്തിന്‍റെ അവസാന ഘണ്ഡിക മാത്രം വായിക്കുകയും ചെയ്‌താണ് വിയോജിപ്പ് പ്രകടിപ്പിച്ചത്.

റിപ്പബ്ലിക് ദിന പ്രസംഗത്തിൽ ഗവർണർ കേന്ദ്രസർക്കാരിന്‍റെ പദ്ധതികളെ മാത്രം പുകഴ്ത്തുകയും കേരളത്തെ വിമർശിക്കുകയും ആണ് ചെയ്‌തത്. ഗവർണറുടെ നടപടിയെ മന്ത്രിമാരും ഇടതുപക്ഷ നേതാക്കളും രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. റിപ്പബ്ലിക് ദിന പരേഡിൽ എത്തിയ ഗവർണറും മുഖ്യമന്ത്രിയും ഏറെ നേരം ഒരുമിച്ച് ഇരുന്നിട്ടും ഇരുവരും ഹസ്‌തദാനം നൽകുകയോ, മുഖാമുഖം നോക്കുകയോ, പരസ്‌പരം സംസാരിക്കുകയോ ചെയ്‌തിരുന്നില്ല.

ഇന്ന് വൈകുന്നേരം 6:30 മുതൽ ആയിരുന്നു ഗവർണറുടെ അറ്റ് ഹോം വിരുന്ന്. വിവിധ പൗര പ്രമുഖർക്കാണ് വിരുന്നിൽ ക്ഷണം ഉണ്ടായിരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.