ETV Bharat / state

റിപ്പയറിങ്ങിനിടെ ഫോണിന് തീപിടിച്ചു; അപകടം ഒഴിവായത് തലനാരിഴയ്‌ക്ക് - Phone Exploded In Kozhikode

നന്നാക്കുന്നതിനിടയില്‍ മൊബൈല്‍ ഫോൺ പൊട്ടിത്തെറിച്ചു. ബാറ്ററി കേടായ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ദൃശ്യങ്ങള്‍ പുറത്ത്. അപകടത്തിന്‍റെ വീഡിയോ കാണാം.

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു  PHONE EXPLODED WHILE BEING REPAIRED  കോഴിക്കോട് ഫോൺ പൊട്ടിത്തെറിച്ചു  MALAYALAM LATEST NEWS
Phone Exploded While Being Repaired (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 18, 2024, 11:29 AM IST

ഫോണിന് തീപിടിക്കുന്നതിന്‍റെ ദൃശ്യം. (ETV Bharat)

കോഴിക്കോട് : കേടായ മൊബൈൽ ഫോൺ നന്നാക്കാനുള്ള ശ്രമത്തിനിടയിൽ പൊട്ടിത്തെറിച്ചു. കൊടിയത്തൂരിലെ മൊബൈൽ കടയിലാണ് സംഭവം. ബാറ്ററി കേടായ മൊബൈൽ ഫോൺ നന്നാക്കുന്നതിനായാണ് ഫോണിൻ്റെ ഉടമ കടയിൽ എത്തിച്ചത്.

തുടർന്ന് ജീവനക്കാരൻ മൊബൈൽ ഫോൺ തുറക്കാനുള്ള ശ്രമത്തിനിടയിൽ പെട്ടെന്ന് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. തീ ആളിക്കത്തിയെങ്കിലും ജീവനക്കാരൻ പെട്ടെന്ന് ഫോൺ താഴെയിട്ട് ഓടി മാറിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. ഒരാഴ്‌ചയോളമായി ഫോണിന്‍റെ ബാറ്ററി കേടുവന്ന നിലയിലായിട്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

എന്നാൽ ഉടമ ഫോൺ ഉപയോഗിച്ച് വരികയായിരുന്നു. അപകടത്തിന് തൊട്ടുമുൻപ് വരെ ഉപയോഗിച്ച ഫോണാണ് പൊട്ടിത്തെറിച്ചത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കേടുവന്ന ബാറ്ററിയുള്ള മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് ഇതുപോലുള്ള വലിയ അപകടത്തിന് സാധ്യതയുണ്ടാക്കുമെന്ന് മൊബൈൽ മെക്കാനിക്കുകൾ അറിയിച്ചു.

Also Read: ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.