ETV Bharat / state

പാമ്പിനും ഇനി പാലൂട്ടാം...; വീട്ടില്‍ വളര്‍ത്താവുന്ന അരുമ പാമ്പിനെ പരിചയപ്പെടാം... - Pet Snakes in Market - PET SNAKES IN MARKET

വളര്‍ത്തുപക്ഷികളെയും മൃഗങ്ങളെയും പോലെ വീട്ടില്‍ വളര്‍ത്താവുന്ന പാമ്പുകളുടെ വിശേഷമറിയാം...

PET SNAKES  AFRICAN BALL PYTHON PET SNAKE  വളര്‍ത്തുപാമ്പുകള്‍ വിപണിയില്‍  അരുമ പാമ്പുകള്‍ക്ക് ഡിമാന്‍റ്
Pet Snakes (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 26, 2024, 12:29 PM IST

വീട്ടില്‍ വളര്‍ത്താവുന്ന അരുമ പാമ്പിനെ പരിചയപ്പെടാം (ETV Bharat)

തിരുവന്തപുരം : പാമ്പുകൾക്ക് പാലൂട്ടരുതെന്ന് പഴമക്കാരുടെ ഇടയിൽ ഒരു ചൊല്ലുണ്ട്. പാലൂട്ടിയ കൈയ്ക്ക് തന്നെ തിരിച്ചു കൊത്തി എന്ന പേരുദോഷവും പാമ്പുകളുടെ ചുമലിലാണുള്ളത്. എന്നാല്‍ പുതിയ കാലത്ത് പഴമൊഴികളെയൊക്കെ കാറ്റിൽ പറത്താം. അരുമ പക്ഷികളുടെയും അരുമ മൃഗങ്ങളുടെയും വിപണിയിൽ സൂപ്പർതാരമാണ് ഇപ്പോൾ പാമ്പുകൾ. പൈത്തൺ (പെരുമ്പാമ്പ്) ഇനത്തിൽപ്പെട്ട പാമ്പുകളാണ് ഇപ്പോൾ ജനപ്രിയമായി കൊണ്ടിരിക്കുന്നത്.

പാമ്പുകളെ വളർത്താനാകുമെന്നാൽ ഇന്ത്യയിൽ കാണപ്പെടുന്ന മൂർഖനെയോ അണലിയോ പെരുമ്പാമ്പിനെയോ അരുമകൾ ആക്കാം എന്നല്ല അര്‍ഥം. ഭാരതീയ ഇനത്തിൽപ്പെട്ട പാമ്പുകളെ വളർത്തുന്നതും ഉപദ്രവിക്കുന്നതും വിൽപ്പന നടത്തുന്നതും നിയമപ്രകാരം നിരോധിച്ചിട്ടുള്ളതുമാണ്.

പക്ഷേ വിദേശ ഇനം പാമ്പുകളെ വാങ്ങുന്നതിനും വിൽക്കുന്നതിനും വളർത്തുന്നതിനും യാതൊരുവിധ നിയമ തടസങ്ങളും ഇല്ല. വിപണിയിൽ അന്വേഷിച്ചപ്പോൾ പ്രധാനമായും കുട്ടികൾക്കാണ് പാമ്പുകളെ അരുമയായി വളർത്തുന്നതിന് താത്പര്യം. പാമ്പുകളെ കണ്ടാൽ അറപ്പോടെയും ഭയത്തോടെയും ഓടി മാറുന്ന തലമുറ പാമ്പുകളെ ഇപ്പോൾ ഓമനിക്കാൻ തയ്യാറാണ്.

പെരുമ്പാമ്പിന്‍റെ ഇനത്തിൽപ്പെട്ട വിദേശയിനം ബ്രീഡുകളാണ് അരുമ വിപണിയിലെ ചൂട് അപ്പം. ആഫ്രിക്കൻ ബോൾ പൈത്തൺസ് എന്നാണ് ഇത്തരം അരുമ പാമ്പുകളെ പ്രധാനമായും വിളിക്കുന്നത്. കറുപ്പിലും വെളുപ്പിലും സ്വർണ നിറത്തിലും മഞ്ഞ നിറത്തിലും ഒക്കെ ഇത്തരം പാമ്പുകൾ വിപണിയിൽ ലഭ്യമാണ്. കറുത്ത പാമ്പുകള്‍ റോയൽ ബോൾ പൈത്തൺ എന്നാണ് അറിയപ്പെടുക. വെളുത്ത നിറത്തിലുള്ളവ ആൽബിനോ ബോൾ പൈത്തൺ എന്നും അറിയപ്പെടുന്നു.

ഇരുപതിനായിരം മുതല്‍ ഈ പാമ്പുകള്‍ക്ക് വിപണി മൂല്യം ആരംഭിക്കും. ചില പാമ്പുകൾക്ക് ആകട്ടെ മോഹവിലയും. പാമ്പിന്‍റെ ഇനവും ഭംഗിയും അടിസ്ഥാനപ്പെടുത്തിയാണ് വില നിശ്ചയിക്കുക. പുതിയ തലമുറയിലെ കുട്ടികൾക്ക് ഇത്തരം അരുമകളോട് വല്ലാത്ത അഭിനിവേശം ഉണ്ട്.

പാമ്പുകളെ വാങ്ങി വെറുതെ ചില്ലുകൂട്ടിലിട്ട് വളർത്തിയത് കൊണ്ട് പ്രയോജനങ്ങൾ ഒന്നുമില്ല. രണ്ടുമൂന്ന് ദിവസത്തിലൊരിക്കൽ ഇവയെ കയ്യിലെടുത്ത് താലോലിച്ചാൽ മാത്രമേ ഇത്തരം ജീവികൾ മനുഷ്യനുമായിട്ട് ഇണങ്ങുകയുള്ളൂ. ഇത്തരം അരുമ പാമ്പുകളുടെ ബ്രീഡിങ് പൊതുവെ വിദേശങ്ങളിൽ നടത്തി ഇമ്പോർട് ചെയ്യുകയായിരുന്നു പതിവ്. എന്നാൽ കേരളത്തിലും കർണാടകയിലും ഇപ്പോൾ നിരവധി ബ്രീഡേഴ്‌സ് ഉണ്ട്. പാമ്പുകൾക്ക് തീറ്റ പൊതുവേ ആഴ്‌ചയിലൊരിക്കൽ മതിയാകും.

പാമ്പുകള്‍ പാല് കുടിക്കും, ആളെ വിഴുങ്ങും എന്നുള്ള പ്രയോഗങ്ങളൊക്കെ കല്ലുവച്ച നുണയാണ്. എലികളാണ് ഇത്തരം പാമ്പുകളുടെ പ്രധാന ആഹാരം. രണ്ടുമൂന്നു ദിവസത്തിൽ ഒരിക്കൽ വെള്ളം കൊടുക്കാം. പക്ഷേ ഭക്ഷണം ആഴ്‌ചയിലൊരിക്കൽ മതിയാകും. പാമ്പുകളുടെ ദഹനപ്രക്രിയ വളരെ സാവധാനം നടക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഒരു എലിയെ വിഴുങ്ങിയാൽ ഒരാഴ്‌ച പാമ്പുകൾക്ക് ഭക്ഷണം വേണ്ട എന്ന് അർഥം.

പാമ്പുകൾക്ക് വരുന്ന അസുഖങ്ങൾക്ക് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്‍റെ കീഴിലുള്ള വെറ്റിനറി കേന്ദ്രങ്ങളിൽ ചികിത്സ ലഭ്യമാകും.

ഇനി, ഏറ്റവും പ്രധാന ചോദ്യത്തിനുള്ള ഉത്തരം... അതേ, ഇത്തരം പാമ്പുകൾക്ക് വിഷമില്ല. മാത്രമല്ല ഇവറ്റകൾ ഉടമസ്ഥനെ കടിച്ച് ഉപദ്രവിക്കാനും മുതിരാറില്ല. നായ്ക്കളെയും കിളികളെയും വളർത്തി ബോറടിച്ചെങ്കിൽ ഇനി വ്യത്യസ്‌തതയ്ക്കായി ഒരു പാമ്പിനെ വളർത്തുന്നതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങാം. ഇടിവി ഭാരതിന് വേണ്ടി പാമ്പ് വിശേഷങ്ങൾ പങ്കുവച്ചത് തിരുവനന്തപുരത്ത് പെറ്റ് ഷോപ്പ് വിപണി കൈകാര്യം ചെയ്യുന്ന മൻസൂർ ആണ്.

Also Read : 3 വർഷം കൊണ്ട് നേടിയത് 5 കോടി: പാമ്പ് വിഷം ഉപജീവനമാർഗമാകുന്ന ആദിവാസി സമൂഹത്തെ അറിയാം... - Snake Venom becomes livelihood

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.