ETV Bharat / state

സില്‍വര്‍ ലൈന്‍ പദ്ധതി; കാട്ടില്‍ പീടികയില്‍ വീണ്ടും സമരമുഖം തുറന്ന് കെ റെയില്‍ സമര സമിതി

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കാട്ടിലെ പീടികയില്‍ വീണ്ടും സമരം കടുക്കുന്നു. നവംബർ 13ന് എറണാകുളത്ത് പ്രതിരോധ സംഗമവും പ്രതിഷേധ പ്രകടനവും നടത്താന്‍ തീരുമാനം.

കെ റെയില്‍ പദ്ധതിക്കെതിരെ സമരം  സില്‍വര്‍ ലൈന്‍ പദ്ധതി  PROTEST AGAINST K RAIL IN KOZHIKODE  ASHWINI VAISHNAW ABOUT K RAIL
Protest Against K Rail (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 4, 2024, 4:32 PM IST

കോഴിക്കോട്: കെ-റെയിൽ പദ്ധതിയുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കി കെ-റെയിൽ വിരുദ്ധ സമിതി. കഴിഞ്ഞ നാല് വർഷമായി കെ റെയിലിനെതിരെ പ്രവർത്തിക്കുന്ന സമര സമിതി വീണ്ടും മുദ്രാവാക്യങ്ങളുയർത്തി കാട്ടില പീടികയിലെ സമര പന്തലിൽ ഒത്തുചേർന്നു. നവംബർ 13ന് എറണാകുളത്ത് പ്രതിരോധ സംഗമവും പ്രതിഷേധ പ്രകടനവും നടത്താൻ തീരുമാനിച്ചു. പ്രതിരോധ സംഗമം ഡോ.എംപി മത്തായി ഉദ്ഘാടനം ചെയ്യും.

സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കപ്പെട്ട അനിശ്ചിതകാല സത്യഗ്രഹ സമരം കാട്ടില പീടികയിൽ ആരംഭിച്ചിട്ട് ഒക്ടോബർ 2ന് നാലുവർഷം തികഞ്ഞിരുന്നു. കെ-റെയിലിന് അനുമതി നല്‍കരുതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിനെ കണ്ട് കെ-റെയിൽ വിരുദ്ധ സമര സമിതി നിവേദനം നൽകിയിരുന്നു.

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിടെയിലാണ് സത്യഗ്രഹ കമ്മിറ്റി കൺവീനർ നസീർ നുജല്ല നിവേദനം നൽകിയത്. കെ റെയിൽ കേരളം ആവശ്യപ്പെടുകല്ലേ എന്നായിരുന്നു മന്ത്രിയുടെ ചോദ്യമെന്ന് നസീർ പറഞ്ഞു. എന്നാൽ കേരളം ഇത് ആവശ്യപ്പെടുന്നില്ലെന്നും കേരള സർക്കാർ മാത്രമാണ് ഇതിന്‍റെ പിന്നില്ലെന്നും സമര സമിതി അറിയിച്ചു. ഇതിന് പിന്നിൽ വികസനമല്ല ലക്ഷ്യം. സാമ്പത്തികവും രാഷ്ട്രീയ വ്യാമോഹവുമാണ്.

കാട്ടില്‍ പീടികയിലെ സമരം (ETV Bharat)

''ഇന്ത്യൻ റയിൽവേയുടെ വികസനത്തെ കെ റെയിൽ പദ്ധതി തകിടം മറിക്കും. പാരിസ്ഥിതിക വിഷയങ്ങൾ അതി സങ്കീർണമാകും. പദ്ധതിയുമായി സർക്കാർ ഒരു സ്റ്റെപ്പ് മുന്നോട്ട് പോയാൽ സമരവുമായി മൂന്ന് സ്റ്റെപ്പ് മുന്നോട്ട് പോകുമെന്നും നസീർ പറഞ്ഞു. 'കെ-റെയിൽ വരും കേട്ടോ' എന്ന് പറഞ്ഞ മുഖ്യമന്ത്രിയും സർക്കാരും മുട്ടുമടക്കിയത് സംസ്ഥാനമാകെ ഉയർന്ന പ്രതിഷേധത്തിന് മുന്നിലായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഒപ്പം കെ-റെയിലിനോട് നോ പറഞ്ഞ ബിജെപിയുടെ രാഷ്ട്രീയ നിലപാടും കാരണമായി. അങ്ങനെ റെഡ് സിഗ്നൽ വീണ പദ്ധതിയിൽ സംസ്ഥാനത്തിന് പ്രതീക്ഷ നൽകുന്നതാണ് തൃശൂരിൽ റെയിൽവേ മന്ത്രിയുടെ പ്രസ്‌താവന. പക്ഷേ വഴിയിലെ തടസങ്ങൾ അതികഠിനമാണെന്ന് മാത്രം. കെ-റെയിൽ ഡിപിആറിൽ ഏറ്റവുമധികം എതിർപ്പ് ഉയർന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങളിലാണ്. ഡിപിആർ മൊത്തം മാറ്റുക എളുപ്പമല്ല. ഭൂമി ഏറ്റെടുക്കലിന്‍റെ സാധ്യത പഠനം നിർത്തി ഉദ്യോഗസ്ഥരെ വിവിധ വകുപ്പുകളിലേക്ക് തിരിച്ചയച്ചു കഴിഞ്ഞു സംസ്ഥാന സർക്കാർ.

ചെറിയൊരു പ്രതീക്ഷ വച്ച് അടുത്തിടെ ഡല്‍ഹിയില്‍ റെയിൽവേ മന്ത്രിയുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി കെ റെയിൽ വീണ്ടും ഉന്നയിച്ചിരുന്നു. ഇനി എന്ത് പഠനത്തിനിറങ്ങിയാലും സർക്കാര്‍ വീണ്ടും നേരിടേണ്ടി വരിക അതിശക്തമായ സമരത്തെയാകും. ഡിപിആർ സമർപ്പിച്ച് നാലുവർഷം പിന്നിട്ടിട്ടും കേന്ദ്രം അംഗീകരിച്ചിട്ടില്ല. നാലു വർഷം പിന്നിട്ടതോടെ ഇനി കെ-റെയിൽ നടപ്പാക്കാൻ അധികമായി വേണ്ടത് 20,000 കോടി എന്നതും പ്രശ്‌നമാണ്.

Also Read: 'കെ റെയിലിന് കേന്ദ്രം ഇപ്പോഴും റെഡി'; കേരളം സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് അശ്വിനി വൈഷ്‌ണവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.