ETV Bharat / state

കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റിൽ മുന്നൂറ്റിയമ്പതോളം പേര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും; കുടിവെള്ളത്തിൽ ഇ കോളി ബാക്‌ടീരിയയുടെ സാന്നിധ്യം - DLF WATER CONTAMINATION

കാക്കനാട്  ഡിഎല്‍എഫ് ഫ്ലാറ്റിലെ താമസക്കാര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും. ആരോഗ്യ വകുപ്പിൻ്റെ സാമ്പിൾ പരിശോധനയിൽ ഫ്ലാറ്റിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്‌ടീരിയയുടെ സാന്നിധ്യം.

ഡിഎല്‍എഫ് ഫ്ലാറ്റ് കാക്കനാട്  ഇ കോളി ബാക്‌ടീരിയ  KAKKANAD DLF HEALTH ISSUES  KAKKANAD DLF CONTAMINATION
DLF Flat Complex (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 18, 2024, 10:43 AM IST

Updated : Jun 18, 2024, 6:11 PM IST

DLF Flats in Kakanad (ETV Bharat)

എറണാകുളം: കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റിലെ മുന്നൂറ്റിയമ്പതോളം പേര്‍ ഛര്‍ദ്ദിയും വയറിളക്കവുമായി ചികിത്സ തേടി. അഞ്ച് വയസ്സിന് താഴെയുള്ള 25 കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. ആരോഗ്യ വകുപ്പിൻ്റെ സാമ്പിൾ പരിശോധനയിൽ ഫ്ലാറ്റിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്‌ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ജൂൺ ഒന്നാം തീയതിയായിരുന്നു വയറിളക്കവും ചർദ്ദിയുമായി ഒരാൾ ചികിത്സ തേടിയത്. തുടർന്നുള്ള ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കുകയായിരുന്നു. ഇന്നലെ വരെ ഏകദേശം മുന്നൂറ്റിയമ്പതോളം പേർ ചികിത്സ തേടിയെന്നാണ് വിവരം . കാക്കനാട് പതിനഞ്ച് ടവറുകളിലായി ഡിഎല്‍എഫിന് 1268 ഫ്ലാറ്റുകളും അതിൽ അയ്യായിരത്തിലധികം താമസക്കാരുമുണ്ട്.

മെയ് 27, 28 തീയതികളില്‍ പെയ്‌ത ശക്തമായ മഴയെ തുടർന്ന് ഫ്ലാറ്റിന്‍റെ ബേസ്‌മെൻ്റിൽ വെള്ളം കയറിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌തതെന്നാണ് താമസക്കാർ പറയുന്നത്. ഫ്ലാറ്റിൻ്റെ ജല സംഭരണിയിൽ മലിനജലം കയറിയതാകാം ആരോഗ്യ പ്രശ്‌നത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതേ തുടർന്ന് സൂപ്പർ ക്ലോറിനേഷൻ ഉൾപ്പടെയുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ALSO READ : മയക്കുമരുന്ന് ലഹരിയിൽ സ്വന്തം വീടിനും ഭാര്യവീടിനും കാറിനും തീക്കൊളുത്തി; യുവാവ് അറസ്റ്റില്‍

Last Updated : Jun 18, 2024, 6:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.