എറണാകുളം : പോൾ മുത്തൂറ്റ് വധക്കേസിൽ രണ്ടാം പ്രതി കാരി സതീഷിന്‍റെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവെച്ചു. അതേസമയം, മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചു എന്ന കുറ്റത്തിനുള്ള ശിക്ഷ ഒഴിവാക്കി.
കാരി സതീഷിന്‍റെ അപ്പീൽ തീർപ്പാക്കിക്കൊണ്ടാണ് ഡിവിഷൻ ബഞ്ച് ഉത്തരവ്. നേരത്തെ കേസിലെ 8 പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ അന്ന് കാരി സതീഷ് അപ്പീൽ സമർപ്പിച്ചിരുന്നില്ല. 2015 ലാണ് കേസിലെ 9 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി വിചാരണാ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇതിൽ 8 പേരെ 2019 ൽ ഹൈക്കോടതി വെറുതെ വിട്ടു. ഇതിനെതിരെ പോൾ മുത്തൂറ്റിന്‍റെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
2009 ആഗസ്റ്റ് 22ന് രാത്രിയാണ് നെടുമുടിയിൽ വെച്ച് പോള്‍ എം.ജോര്‍ജ് മുത്തൂറ്റ് എന്ന യുവ വ്യവസായി കൊല്ലപ്പെടുന്നത്. ആദ്യം കേസ് സംസ്ഥാന പോലീസ് അന്വേഷിച്ച കേസ് 2010ല്‍ സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ഗുണ്ടാ സംഘം, വഴിയിൽ നടന്ന വാഹനാപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പോളിനെ കുത്തിക്കൊലപ്പെടുത്തി എന്നാണ് സിബിഐ കണ്ടെത്തൽ.
Also Read : പത്മജയെ അധിക്ഷേപിച്ചതിൽ കെപിസിസി യോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിന് രൂക്ഷവിമർശനം