പത്തനംതിട്ട: ജയില്‍ മോചിതനായ കാപ്പ കേസ് പ്രതിയെ സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം മന്ത്രിയുടെ സാന്നിധ്യത്തിൽ സ്വീകരിച്ച് പാര്‍ട്ടി അംഗത്വം നല്‍കിയതിനെതിരെ കോൺഗ്രസ് ജില്ലാ കമ്മിറ്റി രംഗത്ത്. ജില്ലയിൽ സിപിഎം ഗുണ്ടകൾക്ക് സംരക്ഷണം കൊടുത്തുകൊണ്ടാണ് മുന്നോട്ട് പോകുന്നതെന്ന് ഡിസിസി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
നിലവിലെ ജില്ലാ സെക്രട്ടറി നടത്തുന്നത് പാർട്ടി പ്രവർത്തനങ്ങളല്ല. ഗുണ്ടകളെ വളർത്തുന്നതിനായുളള പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. ജില്ലയിൽ സഹകരണ ബാങ്കുകളിലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ഭരണം പിടിക്കാനും ഇത്തരം ഗുണ്ടകളെയാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read: 'സിപിഎം പ്രാദേശിക ഘടകങ്ങളില്‍ ക്വട്ടേഷന്‍ സംഘം, നേതാക്കളുടെ മക്കള്‍ മാഫിയ തലവന്മാര്‍'; ചെറിയാൻ ഫിലിപ്പ്