പത്തനംതിട്ട: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. തമിഴ്‌നാട് രാജപാളയം സ്വദേശിയായ 26കാരനെയാണ് വധശിക്ഷയ്‌ക്ക് വിധിച്ചത്. പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ആണ് കേസില്‍ വിധി പറഞ്ഞത്.
കൊലപാതകം, ബലാത്സംഗം, ദേഹോപദ്രവം ഏൽപ്പിക്കൽ, പോക്സോ, ജുവനൈൽ ജസ്‌റ്റിസ് ആക്‌ട് ഉൾപ്പെടെ ചുമത്തിയ 16 വകുപ്പുകളിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് വധശിക്ഷയ്‌ക്ക് വിധിച്ചത്. കുട്ടിയുടെ ശരീരത്തില്‍ കത്തികൊണ്ടുളള 66 മുറിവുകളാണ് ഉണ്ടായിരുന്നത്. തുടര്‍ച്ചയായ മര്‍ദനമാണ് മരണകാരണമെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പുറത്തുവന്നിരുന്നു.
2021 ഏപ്രില്‍ 5നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. 5 വയസുകാരിയെ രണ്ടാനച്‌ഛനെ ഏല്‍പ്പിച്ചാണ് അമ്മ വീട്ടുജോലിക്ക് പോയത്. അമ്മ മടങ്ങിയെത്തിയപ്പോള്‍ ചലനമറ്റ നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഭാര്യയുടെ ആദ്യ വിവാഹത്തിലെ കുട്ടിയെ ഒഴിവാക്കാനാണ് പ്രതി ക്രൂരക്രത്യം നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ദേഹത്ത് ഒട്ടേറെ മുറിവുകളോടെ കുഞ്ഞിനെ വീട്ടിൽ വച്ച് അമ്മ കണ്ടത്. ഇക്കാര്യം ചോദിച്ച യുവതിയെ പ്രതി മർദിച്ചു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വൈകാതെ പൊലീസ് പ്രതിയെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് കേസ് കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതി ഇതിനിടെ ഒന്നിലധികം തവണ പൊലീസ് കസ്‌റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.
കഞ്ചാവിനും മദ്യത്തിനും അടിമയായിരുന്നു രണ്ടാനച്‌ഛൻ. കൊലപാതകം സ്ഥിരീകരിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പത്തനംതിട്ട പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. എന്നാല്‍, രാത്രി പത്തനംതിട്ട പൊലീസ് സ്‌റ്റേഷനില്‍ നിന്നും ചാടിപ്പോയ ഇയാളെ തൊട്ടടുത്ത ദിവസം നാട്ടുകാരുടെ സഹയത്തോടെ പൊലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം വിചാരണ വേളയില്‍ കോടതി വളപ്പില്‍ പ്രതി ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.
Also Read: കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 12 കാരിയെ പലതവണ ബലാത്സംഗം ചെയ്‌ത പ്രതി പിടിയിൽ