ETV Bharat / state

കോഴിക്കോട് ട്രെയിനില്‍ നിന്നും യാത്രക്കാരന്‍ വീണു മരിച്ചു; കൊലപാതകമെന്ന് സംശയം, ഒരാള്‍ കസ്റ്റഡിയില്‍ - MAN DIES AFTER FALLING FROM TRAIN

കാഞ്ചിപുരം സ്വദേശി ശരവണൻ ആണ് മരിച്ചത്.

TRAIN ACCIDENT KOZHIKODE  ട്രെയിനില്‍ നിന്ന് വീണുമരിച്ചു  TRAIN ACCIDENT DEATH KOZHIKODE  MALAYALAM LATEST NEWS
Kozhikode Railway Station (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 13, 2024, 11:05 AM IST

കോഴിക്കോട്: ട്രെയിനില്‍ നിന്ന് യാത്രക്കാരന്‍ വീണുമരിച്ച സംഭവം തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് സംശയം. സംഭവത്തിൽ ഒരാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. യാത്രക്കാരിയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

ഇയാളെ ചോദ്യം ചെയ്‌തുവരികയാണെന്നു റെയിൽവേ പൊലീസ് അറിയിച്ചു. ഇന്നലെ രാത്രിയാണ് കാഞ്ചിപുരം സ്വദേശി ശരവണൻ (25) ട്രെയിനിൽ നിന്ന് വീണുമരിച്ചത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 11.30ന് എത്തിയ മംഗളൂരു-കൊച്ചുവേളി ട്രെയിനില്‍ നിന്നാണ് ഇയാൾ വീണത്. എസി കമ്പാർട്മെന്‍റിലെ ഡോറിനടുത്തായിരുന്നു ഇയാള്‍ ഇരുന്നിരുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സ്റ്റേഷനിൽ നിന്നും ട്രെയിൻ എടുത്ത ഉടനെയായിരുന്നു അപകടം. യാത്രക്കാർ ചങ്ങല വലിച്ചാണ് ട്രെയിൻ നിർത്തിയത്. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങിയ നിലയിലായിരുന്നു ശരവണൻ. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Also Read: മൂവാറ്റുപുഴയിലെ അസം സ്വദേശിയുടെ മരണം കൊലപാതകം; അപ്രത്യക്ഷമായി കുടുംബം, പങ്ക് അന്വേഷിക്കുമെന്ന് പൊലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.