ETV Bharat / state

പാർലമെൻ്റ് തെരഞ്ഞെടുപ്പ് പരാജയത്തിൽ മുന്നണിയ്ക്ക് കൂട്ടുത്തരവാദിത്വം: ജോസ് കെ മാണി - JOSE K MANI AT KOTTAYAM - JOSE K MANI AT KOTTAYAM

എക്കാലവും അടിയുറച്ചു നിന്നിരുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ പാര്‍ലമെൻ്റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ നിന്നും അകന്നത് ഗൗരവമായി കാണണമെന്ന് ജോസ് കെ മാണി.

കേരള കോൺഗ്രസ്സ് എം  ജോസ് കെ മാണിക്ക് സ്വീകരണം  JOSE K MANI  KERALA CONGRESS M
Jose K Mani (Kerala Congress M) (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 24, 2024, 11:22 AM IST

ജോസ് കെ മാണി ( കേരള കോൺഗ്രസ്സ് എം) (ETV Bharat)

കോട്ടയം: രാജ്യസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ജോസ് കെ മാണിയ്ക്ക് ആവേശകരമായ സ്വീകരണം നല്‍കി പ്രവര്‍ത്തകര്‍. പാർട്ടിക്ക് ലഭിച്ചത് അർഹതപ്പെട്ട സ്ഥാനമെന്നു ജോസ് കെ മാണി പറഞ്ഞു. എല്‍ഡിഎഫ് ഉപസമിതി രൂപീകരിക്കണം പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി തീരമാനമെടുത്തു. പാർലമെൻ്റ് തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിലും കൂട്ടുത്തരവാദിത്വമാണ് മുന്നണിയ്ക്കുള്ളതെന്ന് പാർട്ടി വിലയിരുത്തി.

രാജ്യസഭ എംപിയായി തെരഞ്ഞെടുക്കപ്പെട്ട ജോസ് കെ മാണിക്ക് കോട്ടയത്ത് പാര്‍ട്ടി ആസ്ഥാനത്താണ് സ്വീകരണം നൽകിയത്. സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തിയ ജോസ് കെ മാണിയെ പുഷ്‌പഹാരമണിയിച്ച് പ്രവർത്തകർ സ്വീകരിച്ചു. വർഗീയ ശക്തികളെ അധികാരത്തിൻ നിന്നു മാറ്റാൻ ജനങ്ങൾ യുഡിഎഫിന് വോട്ട് ചെയ്‌തത് അവരുടെ വിജയത്തിനു കാരണമായെന്നു ജോസ് കെ മാണി പറഞ്ഞു.

അതേസമയം സർക്കാരിൻ്റെ മുൻഗണന ക്രമങ്ങളിൽ മാറ്റം വരണമെന്ന് ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന യോഗത്തിൽ അഭിപ്രായമുയർന്നു. ഭൂപരിഷ്‌കരണ കമ്മീഷന്‍ രൂപീകരണം, അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെ പരിഹാര നിര്‍ദേശങ്ങള്‍ക്കായി എല്‍ഡിഎഫ് ഉപസമിതി രൂപീകരിക്കണമെന്ന് ഇടതു മുന്നണിയില്‍ ആവശ്യപ്പെടുവാന്‍ കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ ഉള്ളതുപോലെ പരാജയങ്ങളിലും കൂട്ടുത്തരവാദിത്വമാണ് മുന്നണിയിലെ ഘടകകക്ഷികള്‍ക്കുള്ളത്.

എക്കാലവും ഇടതുപക്ഷത്തോടൊപ്പം അടിയുറച്ചു നിന്നിരുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ പാര്‍ലമെൻ്റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ നിന്നും അകന്നത് എല്‍ഡിഎഫ് ഗൗരവമായി കാണണം. മലയോര മേഖലകളിലെ കര്‍ഷകരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ കഴിയാത്തത് പാര്‍ലമെൻ്റ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായത് എന്ന വിലയിരുത്തലുണ്ടായി.

ഇതിൻ്റെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് ഉപസമിതി എന്ന ആവശ്യം മുന്നണിക്കുള്ളില്‍ ഉന്നയിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെൻ്റില്‍ പ്രസ്‌താവന നടത്തണമെന്നും കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ അധ്യക്ഷതയില്‍ വൈസ് ചെയര്‍മാന്‍മാരായ തോമസ് ചാഴികാടന്‍, ഡോ എന്‍ ജയരാജ്, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, എംഎല്‍എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Also Read: നീറ്റ് പരീക്ഷ ക്രമക്കേട്: പിന്നിൽ ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നു, സുപ്രീം കോടതി ജഡ്‌ജിമാരുടെ കീഴിൽ അന്വേഷണം വേണമെന്ന് ഹൈബി ഈഡൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.