ETV Bharat / state

'പാർത്തീനിയം' കൊണ്ട് പൊറുതിമുട്ടി തോട്ടം തൊഴിലാളികള്‍ ; അലര്‍ജിയടക്കം ഉണ്ടാക്കുന്നതായി പരാതി

author img

By ETV Bharat Kerala Team

Published : Feb 29, 2024, 11:06 AM IST

പാര്‍ത്തീനിയം ചെടി രോഗങ്ങള്‍ ഉണ്ടാക്കുന്നതായി പരാതി. അലര്‍ജി, ത്വക്ക് രോഗം, ശ്വാസനാള സംബന്ധമായ അസ്വസ്ഥതകള്‍ എന്നിവയ്‌ക്ക് കാരണമാകുന്നു എന്ന് തോട്ടം തൊഴിലാളികള്‍. പാര്‍ത്തീനിയം ഇടുക്കിയിലെത്തിയത് തമിഴ്‌നാട്ടില്‍ നിന്ന്.

Parthenium plant health issues  Parthenium plant Idukki  പാർത്തീനിയം  ഇടുക്കി
parthenium-plant-health-issues-idukki
ഇടുക്കിയില്‍ വെല്ലുവിളിയായി പാര്‍ത്തീനിയം

ഇടുക്കി : ജില്ലയിലെ തോട്ടംമേഖലകളിലെ എസ്റ്റേറ്റ് ലയങ്ങളോട് ചേർന്ന പ്രദേശങ്ങളിൽ തഴച്ചുവളരുന്ന പാർത്തീനിയം ചെടി ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നു എന്ന് പരാതി. അലർജി, ത്വക്ക് രോഗം, ശ്വാസനാള സംബന്ധമായ അസ്വസ്ഥതകൾ എന്നിവയ്ക്ക് ഈ ചെടി കാരണമാകുന്നു എന്നാണ് തോട്ടം തൊഴിലാളികള്‍ പറയുന്നത്. തമിഴ്‌നാട്ടിൽ നിന്നുമാണ് കേരളത്തിന്‍റെ അതിർത്തി ഗ്രാമങ്ങളിൽ പാര്‍ത്തീനിയം ചെടികള്‍ എത്തിയത്. ആസ്റ്റർ വിഭാഗത്തിൽപ്പെടുന്ന പാർത്തീനിയം ചെടി അലർജിക്ക് കാരണമാവാറുണ്ട് (Health issues due to Parthenium plants).

ഇതിന്‍റെ സാമീപ്യം പലരുടേയും ദേഹത്ത് ചൊറിച്ചിലും തടിപ്പും ഉണ്ടാക്കും. പാർത്തീനിയത്തിൽ അടങ്ങിയിരിക്കുന്ന പാർത്തെനിൻ അലർജിയുണ്ടാക്കുന്നു. മനുഷ്യരില്‍ ഇത് ത്വക്ക് രോഗങ്ങള്‍ക്കും ശ്വാസകോശ രോഗങ്ങള്‍ക്കും കാരണമാകും. പ്രധാനമായും പൂമ്പൊടിയാണ് അലർജിക്ക് കാരണമാകുന്നത്.

ശ്വാസനാള സംബന്ധമായ അസ്വസ്ഥതകളുള്ളവർക്ക് പാർത്തീനിയത്തിന്‍റെ പൂമ്പൊടി കലര്‍ന്ന വായു ശ്വസിക്കുന്നത് തുടർച്ചയായ തുമ്മൽ, മൂക്കടപ്പ്, കണ്ണിൽ നിന്നും വെള്ളം വരിക എന്നീ പ്രശ്‌നങ്ങൾ ഉണ്ടാക്കാം. ഇത്തരത്തിൽ രോഗകാരണമാകുന്ന പാർത്തീനിയം ചെടികളാണ് ഇടുക്കി എസ്റ്റേറ്റ് മേഖലകളിലെ ലയങ്ങൾക്ക് സമീപവും വഴിയരികുകളിലും തഴച്ച് വളർന്ന് രോഗ ഭീതി പരത്തുന്നത്.

എല്ലാ വർഷങ്ങളിലും ഇത്തരം ചെടികൾ അടക്കമുള്ള കാടുകൾ എസ്റ്റേറ്റ് അധികൃതർ വെട്ടിനശിപ്പിക്കാറുള്ളതാണ്. എന്നാൽ വേനൽ കടുത്ത് ചെടികളിലെ പൂവുകൾ ഉണങ്ങി ഇവ കാറ്റിൽ പറന്ന് രോഗകാരണമായേക്കാവുന്ന സ്ഥിതി രൂക്ഷമായിട്ടും പല സ്ഥലങ്ങളിലും ഇവ വെട്ടിനശിപ്പിച്ചിട്ടില്ല എന്ന പരാതിയാണ് വ്യാപകമായി ഉയരുന്നത്. പ്രായാധിക്യത്താലും രോഗാവസ്ഥയിലുമുള്ള ജനങ്ങൾ പാർക്കുന്ന എസ്റ്റേറ്റ് മേഖലകളിൽ തഴച്ചുവളരുന്ന പാർത്തീനിയം ചെടികൾ വെട്ടിനശിപ്പിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു.

ജനങ്ങളുടെ സുരക്ഷയ്ക്കായി ഈ വിഷയത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ ഉണ്ടാവണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. ഉപ്പുലായനി തളിക്കുന്നത് ഈ കളയെ ഉണക്കാൻ പര്യാപ്‌തമാണ്. അതിനാൽ പാർത്തീനിയം ചെടികൾ വെട്ടിനശിപ്പിക്കാത്ത പക്ഷം ഈ മാർഗം ഉപയോഗിച്ചെങ്കിലും നശിപ്പിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.