കണ്ണൂര്‍: മാഹി സെന്‍റ് തെരേസാസ് ബസലിക്കയിലെ പാരീഷ് പാസ്റ്ററല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഒരു വിഭാഗം ബഹിഷ്‌കരിച്ചു. 12 പാരിഷ് പാസ്‌റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളാണ് തെരഞ്ഞെടുപ്പ് നടപടികള്‍ ബഹിഷ്‌ക്കരിച്ചത്. തെരഞ്ഞെടുപ്പ് ഏകപക്ഷീയമായും, വിഭാഗീയത നിലനിര്‍ത്തിയും, ഇടവക വികാരിയുടെ സ്ഥാപിത താത്പര്യത്തിനും വേണ്ടി നടത്തി എന്നാരോപിച്ചാണ് ബഹിഷ്‌കരണം.
ഇടവക വികാരി പക്ഷപാതപരമായാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്നും, വളരെക്കാലമായി മാഹിയിലെ ക്രൈസ്‌തവ സമൂഹത്തെ അവഗണിക്കുന്ന വികാരി ഫാദര്‍ വിന്‍സെന്‍റ് പുളിക്കലിന്‍റെയും സഹവികാരി ഫാ. ഡീലൂ റാഫേലിന്‍റെയും ഏകാധിപത്യ പ്രവണതകളില്‍ മാഹി നേറ്റീവ് കൃസ്‌ത്ന്‍ ഫോറം അംഗങ്ങള്‍ പ്രതിഷേധിക്കുന്നതായും കണ്‍വീനര്‍ വിന്‍സെന്‍റ് ഫെര്‍ണാണ്ടസ് വ്യക്തമാക്കി. ഷാജി കാനത്തില്‍, ബോബി ബിനോയ്, റോയ് ഫര്‍ണാണ്ടസ് എന്നിവരും പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
Also Read: ഡ്രൈവിങ് ടെസ്‌റ്റില്‍ വീണ്ടും പരിഷ്‌കരണം; പുതുക്കിയ ഉത്തരവിറക്കി ഗതാഗത വകുപ്പ്