കോഴിക്കോട്: പന്തീരങ്കാവിലെ ഗാർഹിക പീഡനക്കേസിൽ ഇരയായ യുവതിയെ വീണ്ടും ഭർത്താവ് മർദിച്ച കേസിൽ പുതിയ വഴിത്തിരിവ്. മർദനത്തിൽ പരിക്കേറ്റ യുവതിയും രക്ഷിതാക്കളും പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽ എത്തി നേരിട്ട് മൊഴി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ രാഹുലിനെതിരെ ഗാർഹിക പീഡനത്തോടൊപ്പം കൊലപാതക ശ്രമത്തിനും പൊലീസ് കേസെടുത്തു. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഉച്ചയോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്.
നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള രാഹുലിന് ഈ കേസുകൾ കൂടി ഉൾപ്പെടുന്നതോടെ
വലിയ കുരുക്കാകും. പൊതുജനത്തിന് ശല്യമുണ്ടാക്കുന്ന രീതിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അതിനിടയിലാണ് യുവതിയും രക്ഷിതാക്കളും സ്റ്റേഷനിൽ നേരിട്ട് എത്തി പരാതിയും മൊഴിയും നൽകിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്നലെ (നവംബര്‍ 25) രാത്രി ഏഴ് മണിയോടെയാണ് മർദനത്തിൽ പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭർത്താവായ രാഹുൽ തന്നെയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. അതിനുശേഷം ഇയാൾ മടങ്ങി പോവുകയായിരുന്നു.
വിവരമറിഞ്ഞ് യുവതിയുടെ രക്ഷിതാക്കൾ സ്വദേശമായ പറവൂരിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുകയും രാവിലെ യുവതിയുമായി പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽ എത്തുകയുമായിരുന്നു. കൂടാതെ യുവതിയുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എല്ലാം പൊലീസിന്‍റെ സഹായത്തോടെ രാഹുലിന്‍റെ വീട്ടിൽ നിന്നും കണ്ടെത്തി.
Read More: പന്തീരങ്കാവ് കേസ്: യുവതിക്ക് വീണ്ടും മര്‍ദനം, ഭര്‍ത്താവ് രാഹുല്‍ കസ്റ്റഡിയില്‍