ETV Bharat / state

പന്തീരാങ്കാവ്‌ പീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി പിടിയില്‍ - Pantheeramkavu Molestation Case - PANTHEERAMKAVU MOLESTATION CASE

വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ ഒരു വർഷത്തിനുശേഷം പ്രതി പൊലീസിന്‍റെ പിടിയില്‍

ABSCONDING ACCUSED ARRESTED  PANTHEERAMKAVU RAPE CASE  വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു  പന്തീരാങ്കാവ്‌ പീഡനക്കേസ്‌
ABSCONDING ACCUSED ARRESTED (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 9, 2024, 3:17 PM IST

കോഴിക്കോട് : പന്തീരാങ്കാവിൽ ഒരു വർഷം മുൻപ് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം കാടപ്പടി നടുക്കര ചിപ്പിലാട്ട് വീട്ടിൽ അഷ്‌കർ അലി (33) യെയാണ് പന്തീരാങ്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മലപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്.

വിവാഹ വാഗ്‌ദാനം നൽകി പാലാഴിക്ക് സമീപമുള്ള ഫ്ലാറ്റിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. യുവതി ഗർഭിണിയായ ശേഷം പ്രതി ഇവരെ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിൽ പന്തീരാങ്കാവ് പൊലീസ് കേസെടുത്തു. എന്നാൽ പൊലീസ് അന്വേഷണം ആരംഭിച്ച ഘട്ടത്തിൽ തന്നെ പ്രതി ഒളിവിൽ പോയി.

അതിനിടയിലാണ് ഒരു വർഷത്തിനുശേഷം പ്രതി പൊലീസിന്‍റെ പിടിയിലാകുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും. പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്‌ടർ കെ പി വിനോദ് കുമാർ, എസ്‌ഐ കെ മഹേഷ്, സിപിഒമാരായ ബിനീഷ്, അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

ALSO READ: 12 കാരി ലൈംഗികാതിക്രമത്തിനിരയായ സംഭവം: പ്രതിക്ക് 13 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.