ETV Bharat / state

നവവധുവിനെ മർദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിനും കേസ് - CASE OF BEATING NEWLYWED

പ്രതിയായ രാഹുലിനെതിരെ ഗാർഹിക പീഡനത്തിനായിരുന്നു നേരത്തെ കേസെടുത്തിരുന്നത്. ഇതിനെതിരെ യുവതിയുടെ കുടുംബം ആക്ഷേപം ഉയർത്തിയിരുന്നു.

കോഴിക്കോട് നവവധുവിനെ മർദിച്ചു  നവവധുവിന് മർദനം  MARRIAGE SEPARATED ON SEVENTH DAY  PANTHEERAMKAVU DOMESTIC VIOLENCE
pantheeramkavu case (Source: ETV Bharat Reporter)
author img

By ETV Bharat Kerala Team

Published : May 15, 2024, 6:41 AM IST

കോഴിക്കോട് : പന്തീരാങ്കാവിൽ നവവധുവിനെ വരൻ മർദിച്ച സംഭവത്തിൽ വധശ്രമത്തിനും കേസെടുത്ത് പൊലീസ്. മുഖ്യമന്ത്രിക്കും വനിത കമ്മിഷനും എറണാകുളം ഞാറക്കൽ സ്വദേശിനിയായ വധുവിന്‍റെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വധശ്രമം കൂടി ഉൾപ്പെടുത്തിയത്. നേരത്തെ പെൺകുട്ടിയുടെ മൊഴിയനുസരിച്ച് വരനായ വള്ളിക്കുന്ന് സ്‌നേഹതീരത്തിൽ രാഹുലിന് (26) എതിരെ ഗാർഹിക പീഡനത്തിനായിരുന്നു കേസെടുത്തിരുന്നത്.

ഇതിനെതിരെ നവവധുവും ബന്ധുക്കളും ആക്ഷേപം ഉയർത്തിയിരുന്നു. തുടർന്ന് കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണറും അസിസ്റ്റന്‍റ് കമ്മിഷണറും പന്തീരാങ്കാവ് പൊലീസ് ഇൻസ്‌പെക്‌ടറുമായി ചർച്ച നടത്തി. പിന്നാലെ വധുവിനെ ചികിത്സിച്ച ഡോക്‌ടറിൽ നിന്നും വിശദമൊഴി രേഖപ്പെടുത്തി. അതിനുശേഷമാണ് വധശ്രമം കൂടി ഉൾപ്പെടുത്തി കേസ് കൂടുതൽ ബലപ്പെടുത്തിയത്.

അതേസമയം പ്രതിയായ രാഹുൽ നിലവിൽ ഒളിവിലാണ്. ഇയാളെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൂടാതെ ജർമ്മനിയിൽ ജോലി ചെയ്യുന്ന രാഹുൽ വിദേശത്തേക്ക് കടക്കാതിരിക്കാനുള്ള മുൻകരുതലും പൊലീസ് സ്വീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്‌ചയാണ് നവ വധുവിന് വരൻ്റെ വീട്ടിൽ നിന്നും ക്രൂരമായ ശാരീരിക - മാനസിക പീഡനം ഏൽക്കേണ്ടി വന്നത്. ഞായറാഴ്‌ച വധുവിന്‍റെ മാതാപിതാക്കൾ ഉൾപ്പടെയുള്ള ബന്ധുക്കൾ വീട്ടിൽ അടുക്കള കാണൽ ചടങ്ങിന് എത്തിയപ്പോഴാണ് മർദനവിവരം പുറത്തറിയുന്നത്.

ALSO READ: 'ഒരു ദിവസം വൈകിയിരുന്നെങ്കിൽ മകളെ ജീവനോടെ കിട്ടില്ലായിരുന്നു'; വെളിപ്പെടുത്തലുമായി ഭർതൃ പീഡനത്തിനിരയായ യുവതിയുടെ പിതാവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.