ETV Bharat / state

തടിവെട്ടിയതില്‍ തര്‍ക്കം; റിട്ട. എസ്ഐയെ മരക്കുറ്റികൊണ്ട് ആക്രമിച്ചു, പഞ്ചായത്തംഗം അറസ്റ്റിൽ - MAN ARRESTED FOR ASSAULTING

തടി കയറ്റുമ്പോൾ റോഡിന് നാശമുണ്ടാകുന്നു എന്ന് പറഞ്ഞാണ് സംസാരമുണ്ടായതും പിന്നീട് മരക്കുറ്റി ആക്രമണത്തിൽ കലാശിച്ചതും.

ASSAULT AGAINST RETIRED SI  റിട്ട എസ്ഐയെ ആക്രമിച്ചു  പഞ്ചായത്തംഗം അറസ്റ്റിൽ  ASSAULT WITH WOODEN STICK
Joseph (63) (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 17, 2024, 9:10 PM IST

പത്തനംതിട്ട: റിട്ട. എസ്ഐയെ മരക്കുറ്റികൊണ്ട് ആക്രമിച്ച കേസിൽ പഞ്ചായത്തംഗം അറസ്റ്റിൽ. കോന്നി പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം അതുമ്പുംകുളം പുതുപ്പറമ്പിൽ വീട്ടിൽ ജോസഫിനെയാണ് (63) പൊലീസ് അറസ്റ്റ് ചെയ്‌തത്. തടിവെട്ടിയതിലെ തർക്കം പിന്നീട് ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. കോന്നി അതുമ്പുംകുളം കൊന്നപ്പാറ കുറുമ്പേശ്വരത്ത് വീട്ടിൽ ജോസിനെയാണ് ആക്രമിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വെള്ളിയാഴ്‌ച വൈകിട്ടാണ് സംഭവം. ഇരുവരുടെയും വീടുകൾക്ക് സമീപമുള്ള റോഡിൽ തടി കയറ്റുമ്പോഴാണ് തർക്കമുണ്ടായത്. തടി കയറ്റുമ്പോൾ റോഡിന് കേടുപാട് സംഭവിക്കുന്നു എന്ന് പറഞ്ഞാണ് സംസാരമുണ്ടായതും പിന്നീട് ജോസഫ് മരക്കുറ്റി കൊണ്ട് ജോസിനെ ആക്രമിക്കുന്നതും. മരക്കുറ്റി കൊണ്ടുള്ള അടിയിൽ നെറ്റിക്കും കൈയ്ക്കും‌ പരിക്കേറ്റു. ജോസിൻ്റെ മൊഴിപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Also Read: ബസ് കാത്തുനിന്ന വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.